കണ്ണീരടക്കാനാവാതെ വിതുമ്പി കരഞ്ഞ് സൂപ്പര്‍താരം; ആ കാഴ്ച്ച ആരാധകരെയും കരയിച്ചുtimely news image

മോസ്‌കോ: സ്വന്തം രാജ്യം തോല്‍വിയിലേക്ക് നീങ്ങുമ്പോള്‍ ഗ്യാലറയില്‍ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി തലകുമ്പിട്ടിരിക്കുന്ന ആരാധകരെ നമ്മള്‍ ഈ ലോകകപ്പില്‍ എത്രയോ തവണ കണ്ടു. എന്നാല്‍ സ്വന്തം ടീം തോല്‍വിയിലേക്ക് നീങ്ങുമ്പോള്‍ പ്രതിരോധത്തില്‍ വന്‍മതിലാവേണ്ടൊരാള്‍ കണ്ണീരടക്കാനാവാതെ വിതുമ്പി കരഞ്ഞാലോ?. യുറുഗ്വേ-ഫ്രാന്‍സ് മത്സരത്തിലായിരുന്നു ആരാധകരെ കണ്ണുനിറയ്ക്കുന്ന ആ കാഴ്ച. ഫ്രാന്‍സിനെതിരെ രണ്ടാം ഗോളും വഴങ്ങി മത്സരം അവസാന മിനുട്ടുകളിലേക്ക് കടക്കുമ്പോള്‍ യുറുഗ്വേ പ്രതിരോധത്തിലെ കരുത്തനായ ജോസ് ഗിമെനെസിന് കണ്ണീരടക്കാനായില്ല. യുറുഗ്വോ പോസ്റ്റിന് മുന്നില്‍ ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് എടുക്കുമ്പോള്‍ മനുഷ്യഭിത്തിയായി നില്‍ക്കുമ്പോഴും അയാള്‍ വിതുമ്പിക്കരഞ്ഞുകൊണ്ടിരുന്നു. ആ കണ്ണീരില്‍ എതിരാളികളുടെ പോലും മനസുലഞ്ഞുകാണും. ഈ ലോകകപ്പില്‍ ഫ്രാന്‍സിനെതിരായ മത്സരം വരെ ഒരു ഗോള്‍ മാത്രമാണ് ക്യാപ്റ്റന്‍ ഡീഗോ ഗോഡിനും ഗിമെനെസും അടങ്ങുന്ന യുറുഗ്വേ പ്രതിരോധം വഴങ്ങിയത്. എന്നാല്‍ ഫ്രാന്‍സിനെതിരെ അവരുടെ കണക്കുക്കൂട്ടല്‍ ചെറുതായൊന്ന് പിഴച്ചു. ആ പിഴവില്‍ നിന്ന് ഫ്രാന്‍സ് ആദ്യ ഗോള്‍ നേടി. തിരിച്ചുവരാമെന്ന പ്രതീക്ഷയുണ്ടായിരുന്നു അപ്പോഴും. എന്നാല്‍ ഗോള്‍ കീപ്പര്‍ മുസ്ലേരയുടെ കൈയബദ്ധം ആ പ്രതീക്ഷ തകര്‍ത്തു. അവസാന നിനിഷം രണ്ടു ഗോള്‍ തിരിച്ചടിച്ച് തിരിച്ചുവരാനാവില്ലെന്ന തിരിച്ചറിവാണ് ഗിമെനസിനെ കരയിച്ചത്.Kerala

Gulf


National

International