ഉ​റു​ഗ്വെ​യു​ടെ ചാ​ര​ത്തി​ൽ ഫ്ര​ഞ്ച് കു​തി​പ്പ്



timely news image

നി​ഷ്നി നോ​വ്ഗോ​റോ​ഡ്: റ​ഷ്യ​യി​ൽ ആ​ടി​യു​ല​യാ​തെ ഉ​റ​ച്ചു​നി​ന്ന ഉ​റു​ഗ്വെ​യു​ടെ ഉ​രു​ക്ക് പ്ര​തി​രോ​ധം ഒ​ടു​വി​ൽ ത​ക​ർ​ന്നു​വീ​ണു. ലാ​റ്റി​ൻ അ​മെ​രി​ക്ക​ൻ ടീ​മി​ന്‍റെ ഹ​താ​ശ​ക​ളി​ൽ ര​ണ്ടു വെ​ടി​യു​ണ്ട​ക​ൾ തൊ​ടു​ത്തു​വി​ട്ട് ഫ്രാ​ൻ​സ് ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ സെ​മി​യി​ലേ​ക്ക് ഗ​മി​ച്ചു. റാ​ഫേ​ൽ വ​രാ​ന, അ​ന്‍റോ​യ്ൻ ഗ്രി​സ്മാ​ൻ എ​ന്നി​വ​ർ ഫ്രാ​ൻ​സി​ന്‍റെ വി​ജ​യ​ഗോ​ളി​നു​ട​മ​ക​ൾ.   സൂ​പ്പ​ർ ഫോ​ർ​വേ​ഡ് എ​ഡി​ൻ​സ​ൻ ക​വാ​നി​യെ പ​രു​ക്കു​മൂ​ലം ന​ഷ്ട​പ്പെ​ട്ട ഉ​റു​ഗ്വെ​യ്ക്ക് ഫ്രാ​ൻ​സി​നെ​തി​രേ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​രാ​ൻ സാ​ധി​ച്ചി​ല്ല. അ​വ​രു​ടെ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ദി​ശാ​ബോ​ധ​മി​ല്ലാ​യി​രു​ന്നു.  ലൂ​യീ​സ് സു‌​വ​രാ​സും ക്രി​സ്റ്റ്യ​ൻ സ്റ്റു​വാ​നി​യും തു​ട​ക്ക​ത്തി​ൽ ഫ്രാ​ൻ​സി​ന് നേ​രി​യ വെ​ല്ലു​വി​ളി​യു​യ​ർ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട​ങ്ങോ​ട്ട് നി​റം മ​ങ്ങി. ര​ണ്ടാം പ​കു​തി​യി​ൽ സ്റ്റു​വാ​നി​യെ തി​രി​ച്ചു​വി​ളി​ക്കു​ക​യും ചെ​യ്തു. ഫ്ര​ഞ്ച് നി​ര​യി​ൽ യു​വ പ്ര​തി​ഭ കെ​യ്‌​ലി​യ​ൻ എം​ബാ​പെ​യ്ക്കും  കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ സാ​ധി​ച്ചി​ല്ല. ഒ​രു ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യും ഭാ​ഗ്യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണെ​ങ്കി​ലും ഒ​രെ​ണ്ണം സ്കോ​ർ ചെ​യ്തും ഗ്രി​സ്മാ​ൻ ഫ്രാ​ൻ​സി​ന്‍റെ ഹീ​റോ​യു​ടെ പ​രി​വേ​ഷം എ​ടു​ത്ത​ണി​യു​ക​യും ചെ​യ്തു. പോ​ൾ പോ​ഗ്ബ​യും ത​ര​ക്കേ​ടി​ല്ലാ​തെ പ​ന്തു ത​ട്ടി. ഒ​ന്നാം പ​കു​തി​യി​ൽ വ​രാ​നെ- ഗ്രി​സ്മാ​ൻ സ​ഖ്യ​വും ഉ​റു​ഗ്വെ​യു​ടെ ഉ​റ​ച്ച പ്ര​തി​രോ​ധ​വും ത​മ്മി​ലെ മ​ത്സ​ര​മാ​യി​രു​ന്നെ​ന്ന് വി​ല​യി​രു​ത്താം. ഗോ​ൾ ര​ഹി​ത​മാ​കു​മെ​ന്ന ല​ക്ഷ​ണം തു​ട​ർ​ന്ന​പ്പോ​ഴാ​ണ് വ​രാ​നെ​യു​ടെ സ്ട്രൈ​ക്ക് വ​ന്ന​ത്. 40ാം മി​നി​റ്റി​ൽ ഗ്രി​സ്മാ​ന്‍റെ അ​ള​ന്നു​മു​റി​ച്ച ഫ്രീ ​കി​ക്ക് വ​രാ​നെ സു​ന്ദ​ര​മൊ​രു ഹെ​ഡ്ഡ​റി​ലൂ​ടെ ഉ​റു​ഗ്വെ​യു​ടെ വ​ല​യി​ൽ ക​യ​റ്റി (1-0). ഒ​രു ഗോ​ളി​ന് പി​ന്നി​ലാ​യ​തോ​ടെ  ഉ​റു​ഗ്വെ പ്ര​തി​രോ​ധം വി​ട്ട് പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളി​ൽ മു​ഴു​കി. സ​മ​നി​ല​യ്ക്കു ല​ഭി​ച്ച ന​ല്ലൊ​ര​വ​സ​രം ഉ​റു​ഗ്വെ​യു​ടെ മാ​ർ​ട്ടി​ൻ ക​സേ​റ​സ് തു​ല​ച്ചു. ലൂ​ക്കാ​സ് ടോ​റെ​യ്റ​യു​ടെ  ക്രോ​സ് ക​സേ​റ​സ് പോ​സ്റ്റി​ലേ​ക്ക് ഹെ​ഡ്ഡ് ചെ​യ്തെ​ങ്കി​ലും ഫ്ര​ഞ്ച് ഗോ​ളി ഹ്യൂ​ഗോ ലോ​റി​സ് മെ​യ്‌​വ​ഴ​ക്ക​ത്തോ​ടെ ത​ട്ടി​യ​ക​റ്റി.  ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഫ്രാ​ൻ​സ് കൂ​ടു​ത​ൽ മേ​ൽ​ക്കൈ നേ​ടു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. ഊ​ർ​ജ്ജ​സ്വ​ല​ത​യു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് മു​ൻ ചാം​പ്യ​ൻ​മാ​ർ കോ​പ്പു​കൂ​ട്ടി. ഉ​റു​ഗ്വെ​യെ ക​ള​ത്തി​ന്‍റെ ഫൈ​ന​ൽ തേ​ർ​ഡി​ൽ ത​ള​ച്ച ഫ്ര​ഞ്ച് പ​ട ക​ടി​ഞ്ഞാ​ൺ കൈ​വി​ടാ​തെ കാ​ത്തു. എ​ങ്കി​ലും ര​ണ്ടാം ഗോ​ളി​ന് അ​വ​ർ​ക്ക് അ​ൽ​പ്പം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു.  ഉ​റു​ഗ്വെ ഗോ​ളി ഫെ​ർ​ണാ​ണ്ടോ മു​സ്‌​ലേ​ര​യു​ടെ പി​ഴ​വി​ൽ നി​ന്നാ​ണ് ഫ്രാ​ൻ​സി​ന്‍റെ ര​ണ്ടാം ഗോ​ളി​ന്‍റെ പി​റ​വി. 25 വാ​ര അ​ക​ലെ നി​ന്നു​ള്ള ഗ്രി​സ്മാ​ന്‍റെ ലോ​ങ് റേ​ഞ്ച് മ​ന​സി​ല്ലാ​മ​ന​സോ​ടെ ത​ട്ടി​യ​ക​റ്റാ​ൻ  ശ്ര​മി​ച്ച മു​സ്‌​ലേ​ര​യു​ടെ ഗ്ലൗ​സി​ൽ സ്പ​ർ​ശി​ച്ച് പ​ന്ത് പോ​സ്റ്റി​ലേ​ക്കു വീ​ഴു​മ്പോ​ൾ എ​തി​രാ​ളി​ക​ൾ പോ​ലും അ​മ്പ​ര​ന്നു (2-0). തു​ട​ർ​ന്നു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഫ്രാ​ൻ​സ് ചി​ട്ട​യോ​ടെ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത​തോ​ടെ ഉ​റു​ഗ്വെ​യു​ടെ തി​രി​ച്ചു​വ​ര​വ് സ​ഫ​ല​മാ​കാ​ത്ത സ്വ​പ്ന​മാ​യി​ത്തീ​ർ​ന്നു. ഗ്രി​സ്മാ​ന്‍റെ ഫ്രീ ​കി​ക്കും കോ​റെ​ന്‍റി​ൻ ടോ​ലി​സോ​യു​ടെ വ​ള​ഞ്ഞ ഷോ​ട്ടും പു​റ​ത്തേ​ക്കു പോ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഉ​റു​ഗ്വെ​യു​ടെ തോ​ൽ​വി​ഭാ​രം വ​ർ​ധി​ച്ചേ​നെ.   



Kerala

Gulf


National

International