രണ്ടാം ടി-ട്വന്‍റിയിൽ‌ ടീം ഇന്ത്യക്ക് പരാജയംtimely news image

കാർഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-ട്വന്‍റിയിൽ ഇന്ത്യക്ക് പരാജയം. ആദ്യം ബാറ്റുചെയ്ത ടീം ഇന്ത്യ പടുത്തുയർത്തിയ 149 റൺസ് വിജയലക്ഷ്യം, രണ്ടു പന്തുകൾ ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ‌ ഇംഗ്ലണ്ട് മറികടന്നു. 41 പന്തിൽ‌ പുറത്താകാതെ 58 റൺസടിച്ച അലക്സ് ഹെയ്ൽസിന്‍റെ പ്രകടനമാണ് ആതിഥേയരെ തുണച്ചത്. അലക്സ് തന്നെയാണ് മത്സരത്തിലെ കേമനും. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് ഇന്ത്യക്കൊപ്പമെത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ആദ്യ മൂന്ന് വിക്കറ്റുകൾ 22 റൺസ് അടിക്കുന്നതിനിടെ നഷ്ടമായി. ഇതോടെ റൺറേറ്റും താഴ്ന്നു. തുടർന്ന് നാലാം വിക്കറ്റിൽ നായകൻ വിരാട് കൊഹ്ലിയും സുരേഷ് റെയ്നയും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തതാണ് ടീമിനെ തകർച്ചയിൽ നിന്നും കരകയറ്റിയത്. കൊഹ്ലി 47 റൺസെടുത്ത് പുറത്തായി. തുടർന്ന് അവസാന ഓവറിൽ ധോണി അടിച്ചുകൂട്ടിയ 22 റൺസാണ് ടീം ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.Kerala

Gulf


National

International