തൊടുപുഴ പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്സ്‌ തടഞ്ഞുനിര്‍ത്തി പ്രൈവറ്റ്‌ ബസ്സുകാരുടെ ഭീഷണി.timely news image

തൊടുപുഴ പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്സ്‌ തടഞ്ഞുനിര്‍ത്തി പ്രൈവറ്റ്‌ ബസ്സുകാരുടെ ഭീഷണി. കാഞ്ഞിരപ്പിള്ളിയില്‍ നിന്നും തൊടുപുഴ വഴി എറണാകുളം കലൂരിലേയ്‌ക്ക്‌ പോകുന്ന കെ.എസ്‌.ആര്‍.ടി.സി. ബസ്സാണ്‌ ഇതേ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന പ്രൈവറ്റ്‌ ബസ്‌ ജീവനക്കാരുടെ നേതൃത്വത്തില്‍ തടഞ്ഞിട്ടത്‌. തങ്ങള്‍ പോയതിനുശേഷം കെ.എസ്‌.ആര്‍.ടി.സി. ബസ്സ്‌ പോയാല്‍ മതിയെന്ന്‌ പറഞ്ഞ്‌ ഇവര്‍ കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ ബസ്സ്‌ ജീവനക്കാരുടെ ഭാഗത്തു നിന്നും ഇതിനു മുമ്പും പലതവണ ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്‌. ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ കദളിക്കാട്‌ വച്ച്‌ മടക്കത്താനത്തു നിന്നും കെ.എസ്‌.ആര്‍.ടി.സി.ബസ്സ്‌ ആളെ കയറ്റിയെന്നാരോപിച്ച്‌ പ്രൈവറ്റ്‌ ബസ്‌ ജീവനക്കാര്‍ നടുറോഡില്‍ വാഹനം വിലങ്ങിയിടുകയും ബസ്സുകള്‍ തമ്മില്‍ കൂട്ടിയിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്‌തു. ഈ വിവരം രേഖാമൂലം അന്നത്തെ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണറെ അറിയിച്ചെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല. തൊടുപുഴ പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡ്‌ കേന്ദ്രീകരിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. ബസ്സുകള്‍ തടയുന്നതും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും നിത്യസംഭവമാണ്‌. പ്രൈവറ്റ്‌ ബസ്സ്‌ ജീവനക്കാരും കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരും പലപ്പോഴും ഒരേ രാഷ്‌ട്രീയപാര്‍ട്ടിയുടെ കീഴിലുള്ള യൂണിയനുകളില്‍ പ്രവര്‍ത്തിക്കുന്നവരായതിനാല്‍ കേസുകള്‍ ഉണ്ടാകാറില്ല. പരാതി ഇല്ലാത്തതിനാല്‍ ഗതാഗത വകുപ്പോ, പോലീസോ ഇത്തരം കേസുകളില്‍ ഇടപെടാറുമില്ല. യാത്രക്കാരാണ്‌ ഇവരുടെ അസഭ്യവര്‍ഷം മുഴുവന്‍ കേള്‍ക്കേണ്ടതും സഹിക്കേണ്ടതും.Kerala

Gulf


National

International