സേവാദളിന്റെ യൂണിഫോമില്‍ പരിഷ്‌കരണം; പ്രസ്താവനയിറക്കി രാഹുല്‍ ഗാന്ധിtimely news image

ന്യൂഡല്‍ഹി: യൂണിഫോം പരിഷ്‌കരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍. നിലവില്‍ വെള്ള നിറത്തിലുള്ള ഷര്‍ട്ടും വെള്ള പാന്റും വെളുത്ത ഗാന്ധി തൊപ്പിയുമാണ് സേവാദളിന്റെ യൂണിഫോം. എന്നാല്‍ സേവാദള്‍ അംഗങ്ങള്‍ക്ക് വെള്ള പാന്റിന് പകരം ജീന്‍സ് ധരിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ജീന്‍സ് ധരിക്കുമ്പോള്‍ വെള്ളഷര്‍ട്ടും തൊപ്പിയും നിര്‍ബന്ധമാണ്. മാത്രമല്ല പാര്‍ട്ടി പരിപാടികളില്‍ നിയോഗിക്കപ്പെടുമ്പോള്‍ വെള്ളനിറത്തിലുള്ള പാന്റും ഷര്‍ട്ടും നിര്‍ബന്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വേണമെന്ന് സേവാദളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്തരത്തിലൊരു മാറ്റം.Kerala

Gulf


National

International