ഒക്‌ടോബര്‍ 26-ാം തീയതിയിലെ ജില്ലാ ഹര്‍ത്താല്‍ മറ്റൊരു ദിവസത്തേക്ക്‌ മാറ്റി വച്ചതായി യു ഡി എഫ്‌timely news image

യു ഡി എഫ്‌ ഇടുക്കി ജില്ലാ ഏകോപന സമിതി ആഹ്വാനം ചെയ്‌തിട്ടുള്ള ഒക്‌ടോബര്‍ 26-ാം തീയതിയിലെ ജില്ലാ ഹര്‍ത്താല്‍ മറ്റൊരു ദിവസത്തേക്ക്‌ മാറ്റി വച്ചതായി യു ഡി എഫ്‌ ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്‌ അശോകന്‍, കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമല എന്നിവര്‍ അറിയിച്ചു. ഒക്‌ടോബര്‍ 26-ലെ പി എസ്‌ സി പരീക്ഷയും, ദീപാവലിയും കണക്കിലെടുത്താണ്‌ ഹര്‍ത്താല്‍ മറ്റൊരു ദിവസത്തേക്ക്‌ മാറ്റി വയ്‌ക്കുവാന്‍ നിര്‍ബന്ധിതമായതെന്നും പുതിയ തീയതി പിന്നാലെ തീരുമാനിക്കുമെന്നും യു ഡി എഫ്‌ നേതാക്കള്‍ അറിയിച്ചു.Kerala

Gulf


National

International