ഹി​ന്ദു​വി​ന്‍റെ അ​ട്ടി​പ്പേ​റ​വ​കാ​ശം ത​ന്‍റെ ക​ക്ഷ​ത്ത് ആ​രെ​ങ്കി​ലും വ​ച്ചു ത​ന്നി​ട്ടു​ണ്ടോ; ചെന്നിത്തലയോട് മുഖ്യമന്ത്രിtimely news image

മ​ഞ്ചേ​ശ്വ​രം: വി​ശ്വാ​സ പ​രാ​മ​ർ​ശ​ത്തി​ൽ മ​ഞ്ചേ​ശ്വ​ര​ത്തെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി ശ​ങ്ക​ർ റൈ​ക്കു പി​ന്തു​ണ​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​ങ്ക​ർ റൈ ​വി​ശ്വാ​സി​യാ​യ​താ​ണ് ചി​ല​രു​ടെ പ്ര​ശ്ന​മെ​ന്നും വർഗീയ കാ​ർ​ഡ് ഇ​റ​ക്കാ​നാ​ണു പ​ല​രും ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. മ​ഞ്ചേ​ശ്വ​ര​ത്ത് ശങ്ക​ർ റൈ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മഞ്ചേശ്വരത്ത് ഇ​ട​തു സ്ഥാ​നാ​ർ​ത്ഥി വി​ശ്വാ​സി​യാ​യ​താ​ണു ചി​ല​രു​ടെ പ്ര​ശ്നം. ഈ ​പ​രി​പാ​ടി​യി​ൽ പോ​ലും മ​ഹാ​ഭൂ​രി​പ​ക്ഷം വി​ശ്വാ​സി​ക​ളാ​ണ്. മ​ഞ്ചേ​ശ്വ​ര​ത്തെ വോ​ട്ട​ർ​മാ​രു​ടെ മനസറി​ഞ്ഞ​തി​നാ​ലാ​ണു സ്ഥാ​നാ​ർ​ഥി​യെ ആ​ക്ഷേ​പി​ക്കു​ന്ന​ത്. എ​ന്തി​നാ​ണു വേ​വ​ലാ​തിയെന്നും മു​ഖ്യ​മന്ത്രി ചോ​ദി​ച്ചു. യു​ഡി​എ​ഫും ബി​ജെ​പി​യും രാ​ഷ്ട്രീ​യം പ​റ​യു​ന്നി​ല്ല. വ​ർ​ഗീ​യ കാ​ർ​ഡ് ഇ​റ​ക്കാ​നാ​ണു പലരും ശ്ര​മി​ക്കു​ന്ന​ത്. ചെ​ന്നി​ത്ത​ല​യു​ടെ ക​പ​ട ഹി​ന്ദു പ​രാ​മ​ർ​ശം അ​ൽ​പ്പ​ത്ത​ര​മാ​ണ്. താ​ങ്ക​ൾ എ​ന്താ​ണെ​ന്ന​റി​യാം. അ​തു മ​ഞ്ചേ​ശ്വ​ര​ത്തെ പാ​വ​ങ്ങ​ളു​ടെ മു​ന്നി​ൽ വേ​ണ്ട. ഹി​ന്ദു​വി​ന്‍റെ അട്ടിപ്പേറ​വ​കാ​ശം ത​ന്‍റെ ക​ക്ഷ​ത്ത് ആ​രെ​ങ്കി​ലും വ​ച്ചു ത​ന്നി​ട്ടു​ണ്ടോ​യെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ക​ഴി​ഞ്ഞ തെ​റ്റു​ക​ൾ തി​രു​ത്താ​നു​ള്ള അ​വ​സ​ര​മാ​യി ജ​ന​ങ്ങ​ൾ കാ​ണു​ന്നു​ണ്ടെ​ന്നും അ​താ​ണു പാ​ലാ​യി​ൽ ക​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി മ​ഞ്ചേ​ശ്വ​ര​ത്തു പ​റ​ഞ്ഞു.Kerala

Gulf


National

International