റൊണാള്‍ഡോ റയലില്‍ തുടരുമോ; പ്രതീക്ഷ പങ്ക് വച്ച് റയല്‍ മാഡ്രിഡ് സഹതാരംtimely news image

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിടുകയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ റോണോ റയലില്‍ തന്നെ തുടരുമെന്ന പ്രതീക്ഷ പങ്ക് വച്ച് മാഡ്രിഡിലെ സഹതാരം ലൂക്കാ മോഡ്രിച്ച്. റൊണാള്‍ഡോ മാഡ്രിഡ് വിടുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സ്‌പെയിനില്‍ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ആണ് മോഡ്രിച്ച് എഎസ് എന്ന മാധ്യമത്തിനോട് പറഞ്ഞത്. റൊണാള്‍ഡോ റയലില്‍ തുടരുമെന്നാണ് ഞാന്‍ കരുതുന്നത്, എന്നാല്‍ ഇതെന്റെ അഭിപ്രായമാണ്, അദ്ദേഹം ഇവിടെ തന്നെ നില്‍ക്കുകയാണെങ്കില്‍ അത് നല്ല കാര്യമാണ്, മറ്റൊരു യൂറോപ്പ്യന്‍ ടീമില്‍ റോണോ കളിക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല’ എന്നാണ് മോഡ്രിച്ച് പറഞ്ഞത്. 100 ദശലക്ഷം യൂറോ ട്രാന്‍സ്ഫറില്‍ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ മാഡ്രിഡ് ആരാധകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ക്ലബ്ബോ, റൊണാള്‍ഡോയോ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ചാംപ്യന്‍സ് ലീഗ് ഫൈനലിന് ശേഷം റയല്‍ വിട്ടേക്കുമെന്നുള്ള സൂചന റൊണാള്‍ഡോ നല്‍കിയതോടെയാണ് ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. 2009ലാണ് പോര്‍ച്ചുഗീസ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റയലിലേക്കെത്തിയത്. ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്‍മാരായ യുവന്റസ് റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ വന്‍ പ്രതിഫലം ഓഫര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടുകള്‍. റോണോ യുവന്റസ് ജേഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു. അതേ സമയം, റൊണാള്‍ഡോ ക്ലബ് വിടുകയാണെങ്കില്‍ പി എസ് ജിയില്‍ നിന്ന് കെയ്‌ലിയന്‍ എംബാപ്പെയെയോ നെയ്മറെയോ ടീമിലെത്തിക്കാനാണ് റയലിന്റെ നീക്കം.Kerala

Gulf


National

International