മരട് ഫ്ലാറ്റ്: ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​തെ പൊ​ളി​ക്കാ​ൻ അ​നു​മ​തി ന​ൽ​കില്ലെന്ന് നഗരസഭtimely news image

കൊ​ച്ചി: ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​തെ മ​ര​ട്  ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കാ​ൻ ക​മ്പനി​ക​ൾ​ക്ക് അ​നു​മ​തി നൽകില്ലെ​ന്ന് മ​ര​ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ. അ​ജ​ണ്ട​യി​ലി​ല്ലാ​ത്ത വി​ഷ​യ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കൗ​ണ്‍​സി​ൽ യോ​ഗം പി​രി​ഞ്ഞു. ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​തെ ക​മ്പനി​ക​ൾ​ക്ക് അനു​മ​തി ന​ൽ​കി​ല്ല. പ​രി​സ​ര​വാ​സി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള യോ​ഗ​ത്തി​നു​ ശേ​ഷം വീ​ണ്ടും കൗ​ണ്‍​സി​ൽ ചേ​രാ​നാ​ണ് തീ​രു​മാ​നം. ഫ്ലാ​റ്റ് പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ഇ​തു​വ​രെ മ​റ​ച്ചു​വ​ച്ച​താ​യും കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം മ​ര​ടി​ലെ മൂ​ന്നു ഫ്ലാ​റ്റു​ക​ൾ എ​ഡി​ഫെ​സ് കമ്പനി​യും ര​ണ്ടെ​ണ്ണം വി​ജ​യ് സ്റ്റീ​ൽ ക​മ്പനി​യും പൊ​ളി​ക്കാ​നാ​ണ് തീ​രു​മാ​നം. എ​ച്ച്ടു​ഒ, ആ​ൽ​ഫ സെ​രി​ന്‍റെ ര​ണ്ട് സ​മു​ച്ഛ​യ​ങ്ങ​ൾ എ​ഡി​ഫെ​സും ഗോൾഡൻ കാ​യ​ലോ​രം, ജെ​യി​ൻ ഫ്ലാറ്റുകൾ എ​ന്നി​വ വി​ജ​യ് സ്റ്റീ​ലും പൊ​ളി​ക്കാ​നാ​ണ് സാ​ങ്കേ​തി​ക സ​മി​തി തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്.Kerala

Gulf


National

International