സുപ്രീംകോടതി നടപടികള്‍ തല്‍സമയ സംപ്രേഷണത്തിലേക്ക്; പിന്തുണച്ച് കേന്ദ്രവുംtimely news image

ന്യൂഡല്‍ഹി : സുപ്രീംകോടതി നടപടികള്‍ തല്‍സമയം കാണിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച്. ജനവും കക്ഷികളും തല്‍സമയസംപ്രേഷണം കാണുന്നത് ജുഡിഷ്യറിയെ കുറിച്ചുളള മതിപ്പും വിശ്വാസ്യതയും വര്‍ധിപ്പിക്കും. അഭിഭാഷകന്‍ കേസ് എങ്ങനെയാണ് നടത്തുന്നതെന്ന് കക്ഷികള്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്ന് ദീപക് മിശ്ര പറഞ്ഞു. നിയമവിദ്യാര്‍ഥികള്‍ക്കും തല്‍സമയ സംപ്രേഷണം ഉപകാരപ്പെടുമെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് നിരീക്ഷിച്ചു. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും കോടതിയുടെ നിലപാടിനോട് യോജിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍, വൈവാഹിക തര്‍ക്കങ്ങള്‍, മാനഭംഗക്കേസുകള്‍ തുടങ്ങിയവ ഒഴികെയുളള കേസുകളുടെ തല്‍സമയ സംപ്രേഷണമാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ജൂലൈ ഇരുപത്തിമൂന്നിനകം നിര്‍േദശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.Kerala

Gulf


National

International