ആദായനികുതി വകുപ്പ് റെയ്‌ഡിനു പിന്നാലെ കർണാടക മുൻ ഉപമുഖ്യമന്ത്രിയുടെ പിഎ ജീവനൊടുക്കിtimely news image

ബംഗളൂരു: ക​ർ​ണാ​ട​ക മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ജി.​പ​ര​മേ​ശ്വ​ര​യു​ടെ പ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ്  ജീ​വ​നൊ​ടു​ക്കി. ബം​ഗ​ളു​രു സ്വ​ദേ​ശി ര​മേ​ഷ് കു​മാ​റാ​ണു മ​രി​ച്ച​ത്. ബം​ഗ​ളൂ​രു ജ്ഞാ​ന ഭാരതിയി​ലെ തോ​ട്ട​ത്തി​ൽ ര​മേ​ശി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സംഭവത്തിൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ജി. ​പ​ര​മേ​ശ്വ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​ദാ​യ​നി​കു​തി വകു​പ്പ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ 4.52 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അറി​യി​ച്ചു. പ​ര​മേ​ശ്വ​ര ചാ​ൻ​സ​ല​റാ​യ ശ്രീ ​സി​ദ്ധാ​ർ​ഥ അ​ക്കാ​ഡ​മി ഓ​ഫ് ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​നി​ൽ അഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള മെ​ഡി​ക്ക​ൽ കോ​ളെജു​ക​ളി​ലും റെ​യ്ഡ് ന​ട​ന്നു. ഇന്നലെ രാത്രി വരെ രമേഷ് കുമാറിനെ റെ‍യ്ഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. എന്നാൽ പരിശോധനകളിൽ ഭയപ്പെടേണ്ടതില്ലെന്ന് പരമേശ്വര രമേഷ് കുമാറിനെ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇത് വരെ രമേഷ് കുമാറിന്‍റെ മൊഴി രേഖപ്പെടുത്തുകയോ ഇയാളെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. എന്തായാലും ആത്മഹത്യ ആദായ നികുതി വകുപ്പിന്‍റെ പീഡനം മൂലമാമെന്ന ആരോപണം കോൺഗ്രസ് ശക്തമാക്കി. രമേഷ് കുമാറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.Kerala

Gulf


National

International