അസ്യൂസ് സെന്‍ഫോണ്‍ 5Z ഫ്‌ലിപ്കാര്‍ട്ടില്‍ വില്‍പ്പനയ്ക്ക്timely news image

അസൂസ് സെന്‍ഫോണ്‍ 5Z ഫ്‌ലിപ്കാര്‍ട്ടില്‍ വില്‍പ്പനയ്ക്ക് എത്തി. 6ജിബി റാം 64ജിബി സ്‌റ്റോറേജിന് 29,999 രൂപയും 6ജിബി റാം 128ജിബി സ്‌റ്റോറേജിന് 32,999 രൂപയും അതു പോലെ 8ജിബി റാം 256ജിബി സ്‌റ്റോറേജിന് 36,999 രൂപയുമാണ്. ഇതില്‍ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് 3000 രൂപ വരെ ഈ മൂന്നു ഫോണുകള്‍ക്കും ഡിസ്‌ക്കൗണ്ട് നല്‍കുന്നു. അതായത് ഐസിഐസിഐ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ ഫോണുകള്‍ വാങ്ങുമ്പോള്‍, കൂടാതെ EMI ഇടപാടുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. ഇതുകൂടാതെ 499 രൂപയ്ക്ക് മൊബൈല്‍ സംരക്ഷണം കൂടെ കമ്പനി നല്‍കുന്നുണ്ട്. എല്ലാത്തരം നാശനഷ്ടങ്ങളും അറ്റകുറ്റ പണികളും ഉള്‍ക്കൊളളുന്ന കവര്‍ ആയിരിക്കും ഇത്. മറ്റൊന്ന് ജിയോ ഉപയോക്താക്കള്‍ക്ക് 2,200 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു എന്നതാണ്. 50 രൂപയുടെ 22 വൗച്ചറുകളായി ലഭിക്കുന്നു. റീച്ചാര്‍ജ് ചെയ്യുന്ന സമയത്ത് മൈ ജിയോ ആപ്പില്‍ നിന്നും വീണ്ടെടുക്കാവുന്നതാണ്. വണ്‍ പ്ലസ് 6നോടും ഓണര്‍ 10നോടും നേരിട്ട് ഏറ്റുമുട്ടുക എന്ന ലക്ഷ്യമാണ് അസൂസിനുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന സ്‌പെസിഫിക്കേഷനുകളുമായാണ് 5Z എത്തുന്നത്. 256ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്. 6.2 ഇഞ്ച് സ്‌ക്രീനും ഫോണിനുണ്ട്. 3300 എംഎഎച്ച് ബാറ്ററിയും അതിവേഗ ചാര്‍ജിംഗ് ഫീച്ചറും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡ്യുവല്‍ ക്യാമറയില്‍ 12 എംപി സോണി ഐഎംഎക്‌സ്363 ക്യാമറയും, 8 എംപി ക്യാമറയുമാണുള്ളത്. ഫ്രണ്ട് ക്യാമറയും 8 മെഗാപിക്‌സലാണ് . സെന്‍ഫോണ്‍ 5Z ആന്‍ഡ്രോയ്ഡ് ഓറിയോ അടിസ്ഥാനമാക്കിയുള്ള സെന്‍യുഐയിലാണ്. ഭാരം കുറവായതിനാല്‍ ഈ സോഫ്റ്റ്‌വെയര്‍ ഫോണിന്റെ വേഗത വര്‍ധിപ്പിക്കും.Kerala

Gulf


National

International