ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു ;സെന്‍സെക്‌സ് 276.86 പോയിന്റ് ഉയര്‍ന്നുtimely news image

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 276.86 പോയിന്റ് ഉയര്‍ന്ന് 35,934.72ലും നിഫ്റ്റി 80.25 പോയിന്റ് നേട്ടത്തില്‍ 10,852.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.യുഎസ് ജോബ് ഡാറ്റ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതാണ് ഏഷ്യന്‍ സൂചികകള്‍ക്ക് കരുത്തായത്. ബാങ്ക്, ഓട്ടോ, മെറ്റല്‍ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കി. വേദാന്ത, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, റിലയന്‍സ്, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ രണ്ടു മുതല്‍ മുന്നു ശതമാനംവരെ നേട്ടത്തിലായിരുന്നു. ടിസിഎസ്, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.Kerala

Gulf


National

International