കളിക്കളത്തിനു പുറത്തും ദുരന്തം; ബെല്‍ജിയത്തിനെതിരായുള്ള തോല്‍വിയെ തുടര്‍ന്ന് ബ്രസീല്‍ താരത്തിന് ആരാധകരുടെ വധഭീഷണിtimely news image

ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരായ നിര്‍ണായക മത്സരത്തില്‍ തന്നെ ബ്രസീലിനു അവരുടെ പ്രധാന താരം കസമീറോ ഇല്ലാതെയാണ് ഇറങ്ങേണ്ടി വന്നത്. കസമീറോക്കു പകരം ഇറങ്ങിയ ഫെര്‍ണാണ്ടീന്യോക്കാണെങ്കില്‍ മത്സരത്തില്‍ ദുരന്തമാവാനായിരുന്നു വിധി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു സെല്‍ഫ് ഗോള്‍ വഴങ്ങിയ താരത്തിന് ഒരിടത്തും കസമീറോയുടെ പകരക്കാരനാവാന്‍ കഴിയുന്ന പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞില്ല. ഇതോടെ താരത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ബ്രസീല്‍ ആരാധകര്‍ ഉയര്‍ത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിനും താരത്തിന്റെ കുടുംബത്തിനുമെതിരെ കടുത്ത വംശീയാധിക്ഷേപവും വധഭീഷണിയുമാണ് ഇപ്പോള്‍ ഉയരുന്നത്. മത്സരത്തിനു ശേഷം താരത്തിന്റെ ഭാര്യക്കും അമ്മക്കുമെതിരെ കടുത്ത വാക്കുകളുമായാണ് ബ്രസീല്‍ ആരാധകര്‍ പ്രതികരിച്ചത്. ആരാധകരുടെ പ്രതികരണം സഹിക്കാന്‍ വയ്യാതെ താരത്തിന്റെ അമ്മക്ക് സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടി വന്നു. നേരത്തെ കഴിഞ്ഞ ലോകകപ്പില്‍ ബ്രസീല്‍ ഏഴു ഗോളുകള്‍ക്ക് തോറ്റ മത്സരത്തിനു ശേഷവും താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മത്സരത്തിലെ പ്രകടനത്തിലുപരിയായി താരത്തിനെതിരെ വംശീയമായ അധിക്ഷേപമാണ് കൂടുതല്‍ ഉയരുന്നതെന്നാണ് സൂചനകള്‍. എന്തായാലും താരത്തിനെതിരായ ആരാധകരുടെ പ്രതികരണത്തെ തുടര്‍ന്ന് നിരവധി പേര്‍ ഫെര്‍ണാണ്ടീന്യോക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.Kerala

Gulf


National

International