കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് മറ്റൊരു മലയാളി താരം കൂടി; ഐഎസ്എല്ലില്‍ മറ്റൊരു ടീമിന് വേണ്ടി കളിച്ച താരത്തെ എടുത്തത് തന്ത്രപൂര്‍വംtimely news image

അനസിനും അബ്ദുല്‍ ഹക്കുവിനും ജിതിന്‍ എം എസിനും പിന്നാലെ മറ്റൊരു മലയാളി താരവും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്. മുംബൈ സിറ്റി എഫ് സി മധ്യനിര താരം സക്കീര്‍ മുണ്ടംപാറയാണ് പുതുതായി ടീമിലെത്തിയത്. ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഐ എസ് എല്ലില്‍ ചെന്നൈയിന്‍ എഫ് സിക്ക് വേണ്ടിയും സക്കീര്‍ കളിച്ചിട്ടുണ്ട്.2017-18 സീസണില്‍ മുംബൈ സിറ്റി എഫ് സി മധ്യനിരയില്‍ 9 മത്സരങ്ങള്‍ കളിച്ച താരമാണ് സക്കീര്‍. ഐ എസ് എല്ലില്‍ ആകെ 19 മത്സരങ്ങളും ഈ മലപ്പുറത്തുകാരന്‍ കളിച്ചിട്ടുണ്ട്. മികച്ച വിദേശതാരങ്ങളെ ടീമിലത്തിച്ചതിനൊപ്പം കേരളത്തില്‍ നിന്നുള്ള മിന്നും താരങ്ങളെയും ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ഈ മാസം അവസാനം ജിറോണ എഫ് സി, മെല്‍ബണ്‍ സിറ്റി തുടങ്ങിയ ടീമുകളുമായി കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണ്‍ ടൂര്‍ണ്ണമെന്റ് കളിക്കുന്നുണ്ട്. ഫ്രഞ്ച് പ്രതിരോധതാരം സിറിള്‍ കാലി, സ്ലൊവേനിയന്‍ മുന്നേറ്റതാരം മത്തേയ് പോപ്പ്‌ലാറ്റ്‌നിക്ക്, സ്ലാവിസ സ്റ്റൊജനോവിച്ച്, ലാകിച്ച് പെസിച്ച്, കറേജ് പെക്കൂസണ്‍, കെസിറോണ്‍ കിസിറ്റോ തുടങ്ങിയവരാണ് ഇപ്പോള്‍ ടീമിലുള്ള വിദേശതാരങ്ങള്‍.Kerala

Gulf


National

International