വില്ലേജാഫീസറെ ഭീഷണിപ്പെടുത്തിയ കേസിൽ ലോക്കൽ സെക്രട്ടറിയടക്കം ആറുപേർക്കെതിരെ ജാമ്യമില്ല കേസ്timely news image

    അടിമാലി: വില്ലേജാഫീസിൽ അതിക്രമിച്ചു കയറി വില്ലേജാഫീസറെ ഭീഷണിപ്പെടുത്തുകയും, ജോലി തടസപെടുത്തുകയും ചെയ്ത കേസിൽ സി.പി.എം ലോക്കൽ സെക്രട്ടറിയടക്കം അഞ്ചു പേർക്കെതിതെ ജാമ്യമില്ലാക്കേസ് .കൊന്നത്തടി വില്ലേജാഫീസർ.    എം.ബി ഗോപാലകൃഷ്ണനാണ് ഇവർക്കെതിരെ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയത്.കൊന്നത്തടി ലോക്കൽ സെക്രട്ടറി സി.കെ.തോമസ്, സന്തോഷ് വേലിക്കകത്ത്, തെക്കുംപുറം സലി, കാഞ്ഞിരത്തിങ്കൽ ലിബിൻ, ഓലിക്കൽ ഷാജി എന്നിവർക്കെതിരെയാണ് പരാതി.ഇതിൽ ടൗണിൽ ഫോട്ടോ സ്റ്റാറ്റ് കട നടത്തുന്ന ഷാജിയൊഴികെ നാലുപേരും സി പി എം പ്രവർത്തകരാണ്.ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, സംഘം ചേർന്ന്ഭീഷണിപ്പെടുത്തൽ, അടക്കം ആറു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.കഴിഞ്ഞ 9 ന് രാവിലെ 11.30 ഓടെ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ സംഘം വില്ലേജാഫീസിലും, മതിലിലുമടക്കം പോസ്റ്റർ പതിപ്പിയ്ക്കുകയും ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തു.10ന് രാവിലെ വീണ്ടുമെത്തി ഓഫീസിനുള്ളിൽ കയറി ഓഫീസറെ ഭീഷണിപ്പെടുത്തി. വരുമാന സർട്ടിഫിക്കറ്റ് ഓൺലൈനിലല്ലാതെ നേരിട്ട് എഴുതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഒച്ചപ്പാട്. സർക്കാർ നിർദ്ദേശ പ്രകാരം ഓൺലൈനിലെതരാനാവൂവെന്ന് ഓഫീസർ വ്യക്തമാക്കിയതോടെ ഓഫീസർ അഴിമതിക്കാരനെന്ന രീതിയിലായിരുന്നു സംഘത്തിന്റെ നിലപാട്. വില്ലേജ്ഓഫീസർ ജില്ലകളക്ടറുടെ നിർദ്ദേശ പ്രകാരമാണ് ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയത്.പുതിയ ഓഫീസർചാർജെടുത്തതോടെ നാട്ടുകാരുടെ കൈയ്യിൽ നിന്നും പണപ്പിരിവു നടത്തിവന്ന ഇടനിലക്കാരായ ബിനാമി സംഘങ്ങൾ ക്കെതിരെ കർശന നിലപാടെടുത്തതാണ് ഇവരെ ചൊടിപ്പിച്ചത്. കാലങ്ങളായി വൻ പടി വാങ്ങി പോക്കുവരവടക്കം നടത്തിക്കൊടുത്ത് പാവങ്ങളെ പിഴിയുന്ന കുപ്രസിദ്ധരായ സംഘങ്ങൾ കൊന്നത്തടിയിൽ സജീവമായിരുന്നു.വിവിധ രാഷ്ടീയകക്ഷികളുടെ പ്രാദേശിക നേതാക്കൻമാരും, പാർട്ടികളിൽ നിന്നു പുറത്താക്കപ്പെട്ടവരുമെല്ലാം ഈ അവിശുദ്ധ സംഘത്തിലെ കണ്ണികളാണ്.ഇതിനു നേതൃത്വം കൊടുത്തിരുന്നത് സി.പി.എം ന്റെ പ്രാദേശിക നേതാക്കൻമാരുമാണ്.ഇതിന് മുമ്പും ഓഫീസർമാർക്കെതിരെ ഇവർഭീഷണി മുഴക്കിയിട്ടുണ്ട്. ഇതിനു മുമ്പ് ചാർജിലുണ്ടായിരുന്ന വില്ലേജ്ഓഫീസറെ കഴിഞ്ഞ പ്രളയക്കാലത്ത് ഓഫീസിൽ കയറി  കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും, അസഭ്യം പറയുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. കാർഷിക കടാശ്വാസവുമായി ബന്ധപ്പെട്ട് വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയവർക്കെല്ലാം ഉടനടി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നാട്ടുകാർ ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നും വില്ലേജാഫീസർ പറഞ്ഞു. ബിനാമികളില്ലാതെ ആർക്കും കടന്നു വന്ന് നേരിട്ട് കാര്യങ്ങൾ എത്രയും വേഗം നടത്താനുള്ള സുതാര്യമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കേസ് ഒത്തുതീർപ്പാക്കാൻ ഉന്നതതല സമ്മർദ്ദം ഉള്ളതായും സൂചനയുണ്ട്.            Kerala

Gulf


National

International