നെയ്മറിന് പിന്നാലെ മറ്റൊരു ബാഴ്‌സ സൂപ്പര്‍താരത്തെ സ്വന്തമാക്കാനൊരുങ്ങി പിഎസ്ജി; മുടക്കുന്നത് ലോക റെക്കോര്‍ഡ് തുകtimely news image

കഴിഞ്ഞ സീസണില്‍ സ്പാനിഷ് ടീം ബാഴ്‌സലോണയിലെത്തിയ ബ്രസീലിയന്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ സ്വന്തമാക്കാന്‍ ലോക റെക്കോര്‍ഡ് തുക മുടക്കാന്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി തയ്യാറെന്ന് റിപ്പോര്‍ട്ട്. 120 മില്ല്യണ്‍ യൂറോയ്ക്ക് കഴിഞ്ഞ സീസണില്‍ ലിവര്‍പൂളില്‍ നിന്ന് ബാഴ്‌സലോണയിലെത്തിയ കുട്ടീഞ്ഞോയെ സ്വന്തമാക്കാന്‍ 270 മില്ല്യണ്‍ യൂറോയുടെ ബിഡ് പി.എസ്.ജി മുന്നോട്ട് വെക്കുമെന്ന് ഗോള്‍ ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയില്‍ നിന്ന് പി.എസ്.ജി യിലേക്കെത്തിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍, ടീമില്‍ തുടരുന്നതിന് വേണ്ടിയാണ് പി.എസ്.ജി യുടെ ഈ നീക്കമെന്ന് പറയപ്പെടുന്നു. ബ്രസീല്‍ ടീമിലെ സഹതാരവും ഉറ്റസുഹൃത്തുമായ കുട്ടീഞ്ഞോയെ ടീമിലെത്തിക്കുന്നത് വഴി നെയ്മര്‍ ടീമില്‍ തുടരുമെന്നാണ് പി.എസ്.ജി മാനേജ്‌മെന്റിന്റെ പ്രതീക്ഷ. റയല്‍ മാഡ്രിഡ് പോലുള്ള വമ്പന്‍ ടീമുകളിലേക്ക് നെയ്മര്‍ ചേക്കേറിയേക്കുമെന്ന് വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താന്‍ പി.എസ്.ജി ഇത്തരമൊരു നീക്കത്തിന് ശ്രമിക്കുന്നത്.കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച കുട്ടീഞ്ഞോ ലിവര്‍പൂളിനായി 20 കളികളില്‍ 12 ഗോളുകളും, ബാഴ്‌സലോണയ്ക്കായി 22 മത്സരങ്ങളില്‍ 10 ഗോളുകളും നേടിയിരുന്നു. സീസണില്‍ മൊത്തത്തില്‍ 22 ഗോളുകള്‍ നേടിയ ഈ ഇരുപത്തിയാറുകാരന്‍ 14 ഗോളവസരങ്ങളും ഒരുക്കി. നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ പുറത്തായെങ്കിലും 2 വീതം ഗോളുകളും അസിസ്റ്റുകളുമായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.Kerala

Gulf


National

International