ജവഹർ അധ്യാപക അവാർഡ്, ഇടു ക്കി എം പി. അഡ്വ.ഡീൻ കുര്യാക്കോസ് വിതരണം ചെയ്തുtimely news image

തൊടുപുഴ- ഗവ.സ്കൂൾ ടീച്ചേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ (GSTW0) ഏർപ്പെടുത്തിയ മൂന്നാമത് ജവഹർ അധ്യാപക അവാർഡ്, ഇടു ക്കി എം പി. അഡ്വ.ഡീൻ കുര്യാക്കോസ് വിതരണം ചെയ്തു. പ്രൈമറി അധ്യാപക അവാർഡ് ശ്രീ ജോയി ആൻഡ്രൂസ്, HM, Gups പഴയ വിടുതി, ഹൈസ്കൂൾ വിഭാഗം ശ്രീ. ഷിനു മാനുവൽ.HSA, GTHSS മുരിക്കാട്ടുകുടി, ഹയർ സെക്കന്ററി വിഭാഗം ശ്രീ. ആറ്റ്ലി വി.കെ, GHSS രാജാക്കാട് എന്നിവർ ഏറ്റുവാങ്ങി. ശ്രേഷ്ഠ വിദ്യാലയ പുരസ്ക്കാരങ്ങൾ LP വിഭാഗത്തിൽ GNLPS കുടയത്തൂരും, UP വിഭാഗത്തിൽ Gups തൊണ്ടി കഴയും, HS വിഭാഗത്തിൽ GHS പഴയരിക്കണ്ടവും ഏറ്റുവാങ്ങി. SSLC യ്ക്ക് 100 % കരസ്ഥമാക്കിയ സർക്കാർ സ്കൂളുകൾക്കുള്ള അക്കാദമിക് എക്സലൻസ് അവാർഡ് ,LSS, USS നേടിയ കുട്ടികൾക്കുള്ള പ്രതിഭാ പുരസ്ക്കാരം എന്നിവ ഇടുക്കി വിദ്യാഭ്യാസ ഉപഡയക്ടർ ശ്രീമതി. മിനി TK വിതരണം ചെയ്തു. സർക്കാർ മേഖലയിലെ സ്കൂളുകളേയും അധ്യാപകരേയും വിദ്യാർത്ഥികളേയും മികവുകൾക്ക് അംഗീകാരം നൽകി പ്രോൽസാഹിപ്പിക്കുന്നതിന് ലക്ഷ്യം വച്ച് രൂപം കൊണ്ട ചാരിറ്റബിൾ സംഘമാണ് GSTWO. ഈ മേഖലയ്ക്ക് മികച്ച സംഭാവന നൽകുന്ന  സംഘടനയാണ് GSTW0 എന്ന് MP പറഞ്ഞു. GSTWO പ്രസിഡന്റ് ശ്രീ .പി .എം നാസർ അധ്യക്ഷനായിരുന്നു.  രക്ഷാധികാരി ശ്രീ .വി .എം ഫിലിപ്പച്ചൻ, സെക്രട്ടറി ജയിംസ് സെബാസ്റ്റ്യൻ, ട്രഷറർ ഡയസ് ജോൺ, വൈസ് പ്രസി. K N ശിവദാസ്, ദീപു ജോസ്, പി.എൻ. സന്തോഷ്, മുഹമ്മദ് ഫൈസൽ എന്നിവർ പ്രസംഗിച്ചു.  Kerala

Gulf


National

International