പരിഭാഷയില്‍ പിഴവ്; നീറ്റ് പരീക്ഷ തമിഴില്‍ എഴുതിയവര്‍ക്ക് അധികമാര്‍ക്ക് നല്‍കണമെന്ന്timely news image

ചെന്നൈ: പരിഭാഷയില്‍ പിഴവ് ഉണ്ടായതിനെത്തുടര്‍ന്ന് ഈ വര്‍ഷം നീറ്റ് പരീക്ഷ തമിഴില്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് 196 അധികമാര്‍ക്ക് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മധുര ബെഞ്ചാണ് സി.ബി.എസ്.ഇയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തമിഴിലേക്ക് ചോദ്യങ്ങള്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ പിഴവ് സംഭവിച്ചത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. 49 ചോദ്യങ്ങളാണ് തെറ്റായി തര്‍ജ്ജിമ ചെയ്തത്. ഇവ ഓരോന്നിനും നാലു മാര്‍ക്ക് വീതം 196 അധിക മാര്‍ക്കാണ് കൂടുതല്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചോദ്യപേപ്പറിലെ തെറ്റ് ചൂണ്ടിക്കാട്ടി സി.പി.എം എം.പി ടി.കെ രംഗരാജനാണ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. റാങ്ക് പട്ടിക പുതുക്കി നിശ്ചയിക്കണമെന്നും അതിനു ശേഷം മാത്രമായിരിക്കണം പ്രവേശന നടപടികള്‍ ആരംഭിക്കേണ്ടതെന്നും കോടതി സി.ബി.എസ്.ഇയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്Kerala

Gulf


National

International