സോണി എക്‌സ്പീരിയ ഫോണുകള്‍ക്ക് വമ്പന്‍ ഓഫര്‍; 10,000 രൂപ വരെ വിലക്കുറവ്timely news image

സോണി എക്‌സ്പീരിയ ഫോണുകളുടെ വില കുത്തനെ കുറച്ചു. 10,000 രൂപ വരെ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എക്‌സ്പീരിയ XZs, എക്‌സ്പീരിയ എല്‍2, എക്‌സ്പീരിയ ആര്‍1 എന്നീ മൂന്നു മോഡലുകള്‍ക്കാണ് വിലക്കുറവ്. 39,990 രൂപയുടെ എക്‌സ്പീരിയ XZs ല്‍ വില്‍ക്കുന്നത് 10,000 രൂപയുടെ വിലക്കിഴിവില്‍ 29,990 രൂപയ്ക്കാണ്. 19900 രൂപ വിലയുള്ള എക്‌സ്പീരിയ എല്‍2 14,990 രൂപയ്ക്ക് ലഭിക്കും. 10,990 രൂപ വിലയുണ്ടായിരുന്ന എക്‌സ്പീരിയ ആര്‍1 9990 രൂപയ്ക്ക് വാങ്ങാനാകും. സോണി സെന്ററുകള്‍, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നു ഈ ഓഫറില്‍ മോഡലുകള്‍ വാങ്ങാം. ഈ ഓഫറിന് പുറമേ വിവിധ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോള്‍ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും. സോണി സെന്ററുകള്‍, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ നിന്ന് ഈ ഓഫറില്‍ ഫോണുകള്‍ വാങ്ങാം.Kerala

Gulf


National

International