മുളപ്പുറം ഓർത്തഡോക്സ് പള്ളി പോലിസ് ഏറ്റെടുത്തു.timely news image

  തൊടുപുഴ, ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നില നിന്ന മുളപ്പുറം സെൻറ്.ജോർജ് ഓർത്തഡോക്സ് പള്ളി യുടെ നിയന്ത്രണംപോലിസ് ഏറ്റെടുത്തു.കോടതി വിധിയുടെ  പശ്ചാത്തലത്തിൽ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഓർത്തഡോക്സ് വിഭാഗം വികാരി ഫാദർ ബാബു എബ്രാഹത്തിന്റെ നേതൃത്വത്തിൽവൈദീകരും വിശ്വാസികളും ശനിയാഴ്ച രാവിലെ തന്നെ പള്ളിയിൽ എത്തിയെങ്കിലും പള്ളി പൂട്ടപ്പെട്ടു കിടന്നതു കൊണ്ട് പള്ളിയകത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല.തുടർന്ന് വിശ്വാസികൾ പൂമുഖത്തിരിന്ന് പ്രാർത്ഥന ആരംഭിച്ചു. പള്ളി തുറന്നു തരാതെ പിരിഞ്ഞു പോകില്ലെന്ന് വിശ്വാസികൾ ശഠിച്ചതിനേതുടർന്ന് കളക്ടറുമായി നടന്നചർച്ചയുടെ അടിസ്ഥാനത്തിലാണ് പള്ളി താല്കാലികമായി പൊലീസ് ഏറ്റെടുക്കാൻ തീരുമാനമായത്. പള്ളിക്ക് പോലിസ് കാവലും ഏർപ്പെടുത്തി.സംഘർഷാവസ്ഥ മുന്നിൽ കണ്ട് വൻ പോലിസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.Kerala

Gulf


National

International