അൽപ്പമൊന്നു വൈകിയിരുന്നെങ്കിൽ, അവരുടെ ജീവൻ അപകടത്തിലായേനെtimely news image

തായ്‌ലൻഡിലെ ഗുഹയ്ക്കുള്ളിൽ നിന്ന് കുട്ടികൾ ഒരു കുഴപ്പവും കൂടാതെ പുറത്തെത്തിയതിന്‍റെ സന്തോഷത്തിനിടെ ഗുഹാമുഖത്തു നിന്ന് ഞെട്ടിക്കുന്ന  മറ്റൊരു വാർത്ത  കൂടിയെത്തിയിരിക്കുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ ഗുഹയ്ക്കകത്ത് ഉണ്ടായിരുന്ന വെള്ളം പുറത്തേക്ക് പമ്പ് ചെയ്തു കളയുന്നുണ്ടായിരുന്നു. അതിസാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ ഒടുവിൽ 13 പേരെയും പുറത്തെത്തിച്ചത് ലോകം  അമ്പരപ്പോടെയാണ് കണ്ടത്. എന്നാൽ പതിമൂന്ന് പേരെയും പുറത്തെത്തിച്ചതിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ വാട്ടർ പമ്പുകൾ പ്രവർത്തനരഹിതമായി. ഇതേ തുടർന്ന് ഗുഹയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നെന്ന് അകത്തുണ്ടായിരുന്ന ഡൈവർമാർ വെളിപ്പെടുത്തി. രക്ഷാപ്രവർത്തന സമയത്ത് യാതൊരു കുഴപ്പവുമില്ലാതെയിരുന്ന പമ്പുകൾ പെട്ടെന്ന് പ്രവർത്തനരഹിതമാകാനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്ത്മായിട്ടില്ല. കുട്ടികൾ‌ അകത്തുണ്ടായിരുന്നപ്പോഴാണ് പമ്പുകൾ പ്രവർത്തനരഹിതമായിരുന്നെങ്കിൽ രഷാപ്രവർത്തനം നടക്കാതെ 13 പേരുടേയും ജീവൻ അപകടത്തിലായേനെയെന്ന് രക്ഷാപ്രവർത്തക സംഘം പറയുന്നു. കുട്ടികളെ രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ കണ്ട് ലോകം മുഴുവൻ ഒരേ മനസോടെ കുട്ടികൾക്കായി പ്രാർഥിച്ച ദിനങ്ങളായിരുന്നു കടന്നു പോയത്. 18 ദിവസം നീണ്ടുനിന്ന കഠിനമായ രക്ഷാപ്രവർത്തനത്തിലൂടെയാണ് 12 കുട്ടികളെയും കോച്ചിനെയും ഗുഹയിൽ നിന്ന് പുറത്തെത്തിച്ചത്. കഴിഞ്ഞ ജൂൺ 23 നാണ് പന്ത്രണ്ട് കുട്ടികളും ഫുട്ബോൾ പരിശീലകനും ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്. കനത്ത മഴയിലും വെള്ളക്കെട്ടിലും തണുപ്പിലും പുറത്തെത്തുമെന്ന പ്രതീക്ഷയോടെയായിരുന്നു ലോകം മുഴുവൻ. അവർ പുറത്തെത്തിയതിന്‍റെ സന്തോഷത്തിലാണ് എല്ലാവരും. എങ്കിലും രക്ഷാപ്രവർത്തനത്തിന് മാത്രമായി സേനയിൽ തിരിച്ചെത്തി മരണത്തിന് കീഴടങ്ങിയ നീന്തൽ വിദഗ്ധന്‍റെ മരണം ഒരു വേദനയായി മാറിയിരിക്കുകയാണ്. ഇന്നലെ ഇന്ത്യൻ സമയം അഞ്ച് പതിനഞ്ചോടെയാണ് കുട്ടികളെ പുറത്തെത്തിച്ചത്. പ്രാദേശിക സമയം പത്തുമണിയോടെ ആരംഭിച്ച രക്ഷാപ്രവർത്തനങ്ങൾ എട്ടരമണിക്കൂറിനുള്ളിൽ പൂർണമായും ലക്ഷ്യത്തിലെത്തി.എട്ട് ദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ബ്രിട്ടീഷ് കേവ് റസ്ക്യൂ കൗൺസിൽ അംഗങ്ങൾ  ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളേയും ഫുട്ബോൾ പരിശീലകനെയും കണ്ടെത്തിയത് മുതൽ ആയിരത്തിയഞ്ഞൂറോളം രക്ഷാപ്രവർത്തകരാണ് ദൗത്യത്തിനായി എത്തിയത്. ഗുഹാമുഖത്ത് നിന്ന് നാല് കിലോമീറ്റർ അകലെയാണ് 13 പേരും ഉണ്ടായിരുന്നത്. Kerala

Gulf


National

International