സ്വവര്‍ഗരതിക്കേസില്‍ ഉചിതമായ തീരുമാനം കോടതിക്കെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍; അഡീ. സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിtimely news image

ന്യൂഡല്‍ഹി: സ്വവര്‍ഗരതിക്കേസില്‍ ഉചിതമായ തീരുമാനം കോടതിക്കെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല. ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുമെന്നും കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായവർ തമ്മിൽ പരസ്‌പര സമ്മതത്തോടെയുള്ള ‘പ്രകൃതിവിരുദ്ധ’ ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 337ാം വകുപ്പ് ശരിവച്ച 2013 ഡിസംബറിലെ സുപ്രീംകോടതി വിധി ബെഞ്ച് പുനഃപരിശോധിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ.എഫ്.നരിമാൻ, എ.എം ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്നതാണ് ഭരണഘടന ബെഞ്ച്. സ്വവർഗരതി കുറ്റകരമാക്കുന്ന 2013ലെ സുപ്രീം കോടതി വിധിക്കു ഭരണഘടനാ സാധുതയില്ലെന്നു ചൂണ്ടിക്കാണിച്ചു നൽകിയ ഹർജിയില്‍ വാദം കേട്ട മൂന്നംഗ ബെഞ്ച് കഴിഞ്ഞ ജനുവരിയിലാണ് ഹർജി ഭരണഘടനാ ബെഞ്ചിനു വിട്ടത്. സ്വവർഗാനുരാഗികളും ഭിന്നലിംഗക്കാരും ഉൾപ്പെടെയുള്ള (എൽജിബിടി) ലൈംഗിക ന്യൂനപക്ഷങ്ങൾളുടെ അവകാശങ്ങളെ നിഷേധിക്കുന്നതാണ് 337ാം വകുപ്പെന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹത്ഗി വാദിച്ചു. സ്വവർഗരതി കുറ്റകരമാക്കുന്ന നിയമം ഒരുപക്ഷേ 50 വർഷങ്ങൾക്കു നടപ്പിലാകുമെന്നും എന്നാൽ ഇപ്പോൾ സമൂഹിക അന്തരീക്ഷത്തിൽ മാറ്റം വന്നതായും അദ്ദേഹം പറഞ്ഞു. വിധി സംബന്ധിച്ച കേന്ദ്രത്തിന്റെ അഭിപ്രായം സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നുവെങ്കിലും കൂടതൽ സമയം വേണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഇതിൽനിന്നു കേന്ദ്രത്തിന്റെ നയം വ്യക്തമാണെന്നും മുകുൾ റോഹത്ഗി കോടതിയിൽ പറഞ്ഞിരുന്നു. സ്വവർഗരതി കുറ്റകരമാക്കുന്ന 337ാം വകുപ്പു പ്രകാരം ‘പ്രകൃതിവിരുദ്ധ’ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്കു ‍‍തടവുശിക്ഷയും പിഴയുമാണു ലഭിക്കുക. ഒരു നിയമവും പൗരന്റെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാകല്ലെന്നു ഹർജി പരിഗണിച്ചിരുന്ന മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചിരുന്നു.Kerala

Gulf


National

International