അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ച് കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ യുവാവിന്റെ സെല്‍ഫി ഭ്രാന്ത്; പൊലിഞ്ഞത് മൂന്ന് ജീവനുകള്‍timely news image

ബാര്‍മര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ അപകടത്തില്‍പ്പെട്ടവരുടെ മുന്നില്‍ സെല്‍ഫി എടുത്ത് യുവാവിന്റെ ക്രൂരത. ബൈക്ക് അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ച് മൂന്നുപേര്‍ റോഡില്‍ ജീവനുവേണ്ടി നിലവിളിക്കുമ്പോഴായിരുന്നു യുവാവിന്റെ ഈ സെല്‍ഫി ഭ്രാന്ത്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനോ വേണ്ടത് ചെയ്യാനോ മുതിരാതെ യുവാവ് കാട്ടിക്കൂട്ടിയ ഈ വിവേകമില്ലായ്മക്കെതിരെ ഇതിനോടകം നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് ദാരുണമായ സംഭവം അരംങ്ങേറിയത്. മൂന്ന് പേര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായ പരിക്കേറ്റ രണ്ടുപേര്‍ ചോരയില്‍ കുളിച്ച നിലയില്‍ റോഡില്‍ കിടന്നു. ഇതിനിടെയാണ് വഴിയാത്രക്കാരനായ യുവാവ് അവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ സെല്‍ഫിയെടുക്കുകയും വീഡിയോ എടുക്കുകയു ചെയ്തത്. അതിനിടെ രണ്ടുപേരും മരിച്ചുവെന്നും  ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സംഭവ സ്ഥലത്തുനിന്ന് പകര്‍ത്തിയ സെല്‍ഫി ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ ഇയാള്‍ക്കെതിരെ വലിയ പ്രതിഷേധവും നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.Kerala

Gulf


National

International