ബാങ്ക് ഓഫ് ബറോഡയും കെ ബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പും കൈകോര്‍ക്കുന്നുtimely news image

വഡോദര: പൊതു മേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ കെ ബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പും സംയുക്ത സംരഭത്തിലൂടെ കൈകോര്‍ക്കുന്നു. ഇരു രാജ്യങ്ങളിലും സംരംഭങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഹകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പുതിയ ബ്രാന്‍ഡഡ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതടക്കമുള്ള നവീന പേമെന്റ്‌സ് വ്യവസായം വികസിപ്പിക്കുന്നതിനും സംയുക്ത സംരഭത്തിലൂടെ ബാങ്കുകള്‍ ശ്രമിക്കും. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെയും പ്രധാനമന്ത്രിയുടെ ലുക്ക് ഈസ്റ്റ് പോളിസിയുടെയും ഫലമാണ് ഈ നേട്ടമെന്ന് ബാങ്ക് ഓഫ് ബറോഡ മാനേജിങ്ങ് ഡയറക്ടര്‍ പി എസ് ജയകുമാര്‍ അറിയിച്ചു. പതിനായിരത്തോളം കൊറിയന്‍ പൗരന്മാര്‍ക്ക് സേവനം നല്‍കുന്നതിനും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 500 കൊറിയന്‍ കമ്പനികള്‍ക്ക് ആവശ്യമായ പണം നല്‍കുന്നതിനുമാണ് ബാങ്ക് ബറോഡയുടെ ലക്ഷ്യം.Kerala

Gulf


National

International