പിണറായിയും കൊടിയേരിയും അയോധ്യയിലേക്ക് പോവുന്ന ദിവസമാണ് കാത്തിരിക്കുന്നത് ; ബിജെപിtimely news image

കോഴിക്കോട് : കര്‍ക്കടകം രാമായണമാസമായി ആചരിക്കണമെന്ന വിശാല ഹിന്ദു സമ്മേളനത്തിന്റെ തീരുമാനം അംഗീകരിച്ച സിപിഎം നിലപാടിനെ സ്വാഗതം ചെയ്യുന്നതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്കുകൊളുത്തി രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. എല്ലാ ദിവസവും സന്ധ്യാസമയത്ത് എകെജി സെന്ററില്‍ രാമായണം വായിക്കണം. പ്രത്യക്ഷത്തില്‍ അമ്പലത്തില്‍ പോവാന്‍ സാധിക്കാത്ത സഖാക്കള്‍ക്ക് എകെജി സെന്ററില്‍ ഇരുന്ന് രാമായണം കേള്‍ക്കാന്‍ സൗകര്യം ലഭിക്കും. പിണറായിയും കൊടിയേരിയും ശിലയും വഹിച്ച് അയോധ്യയിലേക്ക് പോവുന്ന ദിവസമാണ് ബിജെപി കാത്തിരിക്കുന്നതെന്നും പി.കെ.കൃഷ്ണദാസ് പരിഹസിച്ചു. കണ്ണൂരിലെ നേതാക്കള്‍ സ്ഥിരമായ രാമായണപാരായണം നടത്തി മാനസാന്തരപ്പെട്ടാല്‍ കേരളത്തില്‍ ശാന്തി വിളയാടുമെന്നും പി.കെ.കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.Kerala

Gulf


National

International