‘മാപ്പു നൽകുക. . നിവർത്തികേടു കൊണ്ടാണ്’ മോഷ്ടിച്ച സ്വര്‍ണം തിരികെ നല്‍കി മോഷ്ടാവ് !timely news image

ആലപ്പുഴ : മോഷ്ടിച്ച സ്വര്‍ണം മാപ്പപേക്ഷയോടെ തിരികെ നല്‍കി മാതൃകയായി ഒരു മോഷ്ടാവ്. ‘മാപ്പു നല്‍കുക… നിവര്‍ത്തികേടു കൊണ്ടു സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ല…’ കരുമാടി സ്വദേശി മധുകുമാറിന്റെ വീടിന്റെ ഗെയ്റ്റില്‍ രാവിലെ കണ്ട കത്തിലെ വരികളാണിത്. മാത്രമല്ല കത്തിന്റെ കൂടെ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നു മോഷണം പോയ ഒന്നരപ്പവന്‍ മാലയുമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മധുകുമാറും കുടുംബവും ബന്ധു വീട്ടില്‍ കല്യാണത്തിനു പോയത്. തക്കസമയത്ത് അടുക്കള വാതില്‍ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരിയില്‍ സൂക്ഷിച്ച മാല മോഷ്ടിക്കുകയായിരുന്നു. മോഷണം നടന്നത് മനസ്സിലായ കുടുംബം പിന്നീട് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ ഗേറ്റില്‍ മാപ്പപേക്ഷിച്ചുള്ള കത്തും നഷ്ടപ്പെട്ട മാലയും കണ്ടത്.Kerala

Gulf


National

International