ആപ്പിള്‍ ഐഫോണ്‍ X, ഐഫോണ്‍ SE നിര്‍മ്മാണം നിര്‍ത്തുന്നുtimely news image

ആപ്പിളിന്റെ ഏറ്റവും വില കൂടിയ ഐഫോണ്‍ Xഉും ഐഫോണ്‍ SEയും ഈ വര്‍ഷം മുതല്‍ വില്‍പന നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ വരാനിരിക്കുന്ന മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നതിനാലാണ് ഐഫോണ്‍ X, ഐഫോണ്‍ SE എന്നിവ നിര്‍ത്തലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2018ലെ പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറങ്ങുന്നതു വരെ മാത്രമായിരിക്കും ഐഫോണ്‍ X നിര്‍മ്മിക്കുക. ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ സെപ്റ്റംബറില്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്ലൂഫിന്‍ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം സമീപ വര്‍ഷങ്ങളില്‍ ഐഫോണുകള്‍ അപ്‌ഗ്രേഡ് ചെയ്യാത്തതിനാലാണ് ഈ പുതിയ ഐഫോണുകള്‍ക്ക് ഉയര്‍ന്ന ഡിമാന്റ് എന്നാണ്. ഐഫോണ്‍ X ഉും ഐഫോണ്‍ SEയും നിര്‍ത്തലാക്കുമെന്ന് നേരത്തേയും സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ ഇതു വരെ എത്തിയിട്ടില്ല.Kerala

Gulf


National

International