അടുത്ത അഞ്ചു ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതtimely news image

കൊച്ചി: അടുത്ത അഞ്ചു ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ട്. ഒക്റ്റോബർ 16-നും 17-നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഏഴു മുതൽ പതിനൊന്ന് സെന്‍റിമീറ്റർ വരെ മഴ ലഭിച്ചേക്കാം. അതിനിടെ, കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഭേദപ്പെട്ട മഴ ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്, 14 സെന്‍റിമീറ്റർ. പിറവത്ത് ഏഴും അമിനി (ലക്ഷദ്വീപ്), കോന്നി എന്നിവിടങ്ങളില്‍ നാലു സെന്‍റിമീറ്റര്‍ വീതവും അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ, അമ്പലവയല്‍ എന്നിവിടങ്ങളില്‍ മൂന്ന് സെന്‍റിമീറ്റര്‍ വീതവും അഗതി  (ലക്ഷദ്വീപ്), പുനലൂര്‍, പെരുമ്പാവൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ രണ്ടു സെന്‍റിമീറ്റര്‍ വീതവും മഴ ലഭിച്ചു.    Kerala

Gulf


National

International