ബൈക്കിൽ സഞ്ചരിച്ച ദമ്പതികളുടെ മേൽ 11 കെവി ലൈൻ പൊട്ടിവീണു; ഷോക്കേറ്റ് ഭാര്യ മരിച്ചുtimely news image

കോട്ടയം: ബൈക്കിൽ സഞ്ചരിച്ചവരുടെ മേൽ വൈദ്യുതി ലൈൻ പൊട്ടിവീണുണ്ടായ അപകടത്തിൽ‌ യുവതി മരിച്ചു. കീഴൂർ- ആപ്പാഞ്ചിറ റോഡിൽ ബൈക്കിൽ പോയ ദമ്പതിമാരുടെ മുകളിലേക്കാണ് 11 കെ.വി വൈദ്യുതി ലൈൻ പൊട്ടി വീണത്. ഷോക്കേറ്റ് തെറിച്ചു വീണ പൂഴിക്കോൽ ഉള്ളാടംകുന്നേൽ പ്രശാന്തിന്‍റെ ഭാര്യ രശ്മി (35) ആണ് മരിച്ചത്. ​ബൈക്കിലു​ണ്ടാ​യി​രു​ന്ന പ്ര​ശാ​ന്തി​നും ഇ​ള​യ മ​ക​ൾ അ​ഭി​മ​ന്യ (16) യ്ക്കും ​പൊ​ള്ള​ലേ​റ്റു. രക്ഷാപ്രവർത്തനത്തിന് എത്തിയ ചിലർക്കും ചെറുതായി ഷോക്കേറ്റു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.45-ന് ​കീ​ഴൂ​ർ-​ആ​പ്പാ​ഞ്ചി​റ റോ​ഡി​ൽ ക​ള​രി​ക്ക​ൽ​താ​ഴെ ട്രാ​ൻ​സ്ഫോ​ർ​മ​റി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ത​ല​യോ​ല​പ്പ​റ​മ്പി​ൽ പോ​യി തി​രി​കെ പൂ​ഴി​ക്കോ​ലി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു മൂ​വ​രും. പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി മൂ​വ​രു​ടെ​യും ദേ​ഹ​ത്തു ചു​റ്റി. ഇ​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ സ​മീ​പ​ത്തെ എ​ട്ട​ടി​യോ​ളം താ​ഴ്ച​യു​ള്ള പാ​ട​ത്തേ​ക്കു മ​റി​ഞ്ഞു. പ്ര​ശാ​ന്തും മ​ക​ൾ അ​ഭി​മ​ന്യ​യും പാ​ട​ത്തു പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​യി ഒ​രു​ക്കി​യി​രു​ന്ന മ​ണ്‍​കൂ​ന​യി​ലേ​ക്കും ര​ശ്മി പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്കു​മാ​ണു വീ​ണ​ത്. ര​ശ്മി​യു​ടെ കൈ​യി​ൽ ചു​റ്റി കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു വൈ​ദ്യു​തി ക​മ്പി. Kerala

Gulf


National

International