കോക്ലിയര്‍ ഇംപ്ലാന്റിനു വിധേയരായ കുട്ടികള്‍ക്ക് കൂടുതല്‍ കേന്ദ്ര സഹായം ലഭ്യമാക്കും – വി മുരളീധരന്‍ എം.പിtimely news image

    തൊടുപുഴ: കുട്ടികളിലെ കേള്‍വി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള കോക്ലിയര്‍ ഇംപ്ലാന്റ് ചികിത്സക്കു വിധേയരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്കു കൂടുതല്‍ കേന്ദ്ര സഹായം ലഭ്യമാക്കുമെന്നു വി.മുരളീധരന്‍ എം.പി വ്യക്തമാക്കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കു കോക്ലിയാര്‍ ഇംപ്ലാന്റ് ചികിത്സ ലഭ്യമാക്കുന്നതിനു സഹായിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന  കേരള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് (കെ.സി.ഐ.സി.റ്റി) സമര്‍പ്പിച്ച നിവേദനം സ്വീകരിച്ചു കൊണ്ടാണ് എം.പി പ്രതികരിച്ചത്.   കേരള സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളിലൊന്നായ ധ്വനി പ്രകാരം കേള്‍വിത്തകരാറുള്ള കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ചെയ്യുന്നതിനായുള്ള സഹായം ലഭ്യമാണ്. എന്നാല്‍ പിന്നീടു വരുന്ന തുടര്‍ ചികിത്സകള്‍ മാതാപിതാക്കള്‍ തന്നെ വഹിക്കേണ്ടി വരുന്നു. ജി.എസ്.റ്റി കൂടി നടപ്പിലായതോടെ നല്ലൊരു തുക ഇതിനായി വേണ്ടി വരുന്നുണ്ട്. ശസ്ത്രക്രിയക്കു ശേഷം ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വില, പരിചരണം എന്നിവക്കായി ഈടാക്കുന്ന ജി.എസ്.റ്റി പൂര്‍ണമായും എടുത്തു കളയണമെന്ന് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സെയ്ദ് മുഹമ്മദ്, ട്രസ്റ്റ് തിരുവനന്തപുരം പ്രതിനിധി അവിനാശ് എന്നിവര്‍ ആവശ്യപ്പെട്ടു.1995 ൽ ഇന്ത്യയിൽ  ആദ്യത്തെ  കൊക്ലീർ  ഇമ്പ്ലാൻറ് സർജറിക്ക്‌  വിധേയമായ  സയ്ദ് മുഹമ്മദ്  തൊടുപുഴ  സ്വദേശിയാണ് .Kerala

Gulf


National

International