ശ്രീ ഗോകുലം ചിറ്റ്‌സ്‌ ആന്‍ഡ്‌ ഫൈനാന്‍സ്‌ കമ്പനിയുടെ 50 മത്‌ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള സ്റ്റാഫ്‌ ഡേ സെലിബ്രേഷന്‍timely news image

തൊടുപുഴ : ശ്രീ ഗോകുലം ചിറ്റ്‌സ്‌ ആന്‍ഡ്‌ ഫൈനാന്‍സ്‌ കമ്പനിയുടെ 50 മത്‌ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള സ്റ്റാഫ്‌ ഡേ സെലിബ്രേഷന്‍ വിവിധ റീജണുകളുടെ ആഭിമുഖ്യത്തില്‍ ഇന്‍ഡ്യയില്‍ എല്ലായിടത്തും ആഘോഷിക്കുമെന്ന്‌ എക്‌സിക്യുട്ടിവ്‌ ഡയറക്ടര്‍ ബൈജു ഗോപാലന്‍, ഒപ്പറേഷന്‍സ്‌ ഡയറക്ടര്‍ വി.സി. പ്രവീണ്‍ എന്നിവര്‍ പറഞ്ഞു. ഇടുക്കി റീജണില്‍ വിപുലമായ പരിപാടികളോടെ ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ ജന്മദിനം കൂടിയായ ജൂലൈ 23 ന്‌ ആഘോഷിക്കുമെന്ന്‌ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ എന്‍.കെ. ഷാജി അറിയിച്ചു. 23ന്‌ രാവിലെ 10.30ന്‌ തൊടുപുഴ മര്‍ച്ചന്റ്‌സ്‌ ട്രസ്റ്റ്‌ ഹാളില്‍ ചേരുന്ന ഗോകുല സംഗമം 2018 പി.ജെ.ജോസഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മവേദി സംസ്ഥാന വൈസ്‌ ചെയര്‍മാന്‍ കെ.കെ. പുഷ്‌പാംഗദന്‍ അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മിനി മധു, മംഗളം മാനേജിംഗ്‌ ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസ്‌, സി.ഐ.റ്റി.യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.പി.മേരി തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. തൊടുപുഴ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എന്‍.ജി. ശ്രീമോന്‍ ചാരിറ്റി ഡിസ്‌ട്രിബ്യൂഷന്‍ നിര്‍വഹിക്കും. യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്‌. അശോകന്‍, അര്‍ബന്‍ ബാങ്ക്‌ ചെയര്‍മാന്‍ വി.വി. മത്തായി, ബി ജെ പി സംസ്ഥാന കമ്മിറ്റിയംഗം പി.എ. വേലുക്കുട്ടന്‍, സി പി ഐ താലൂക്ക്‌ സെക്രട്ടറി പി.പി.ജോയി, മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.കെ നാവൂര്‍കനി, സംസ്ഥാന ലോട്ടറി വെല്‍ഫയര്‍ബോര്‍ഡ്‌ മെമ്പര്‍ റ്റി.ബി. സുബൈര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജെസ്സി ആന്റണി, തൊടുപുഴ മെട്രോ ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ ബാബു പള്ളിപ്പാട്ട്‌, ടൂള്‍ ഷോപ്പീ മാനേജിംഗ്‌ ഡയറക്‌ടര്‍ എം.പി. ബിജുമോന്‍, സെഞ്ച്വറി ഓട്ടോസ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ രാജഗോപാല്‍, ക്ലാസ്സിക്‌ പ്ലൈവുഡ്‌സ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഇ.ജി. ഷിനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഗോകുലം ഇടുക്കി റീജിയണ്‍ എ.ജി.എം. എന്‍.കെ. ഷാജി സ്വാഗതവും രാജാക്കാട്‌ ബ്രാഞ്ച്‌ മാനേജര്‍ റ്റി.എ. സതീഷ്‌കുമാര്‍ നന്ദിയും പറയും.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ