കർഷകനെ മുതല കൊന്നു, നാട്ടുകാർ പ്രതികാരമായി 300 മുതലകളെ കൊന്നുtimely news image

ഇന്തോനേഷ്യ: കർഷകനെ മുതല കൊന്നതിന് നാട്ടുകാർ പ്രതികാരം ചെയ്തത് 300 മുതലകളെ കൊന്നാണ്. ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയിലാണ്  മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. നാൽപ്പത്തെട്ടുകാരനായ സുഗിറ്റോവിനെയാണ് മുതല ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിൽ അരിശം മൂത്താണ് നാട്ടുകാർ ഇത്രയധികം മുതലകളെ കൊന്നൊടുക്കിയത്.  പപുവയിലെ മുതല സംരക്ഷണ കേന്ദ്രത്തിനരികിൽ കന്നുകാലികൾക്ക് പുല്ല്  ശേഖരിക്കുന്നതിനിടയിൽ  സുഗിറ്റോ സംരക്ഷണ കേന്ദ്രത്തിന്‍റെ വേലിക്കുള്ളിൽ അകപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ കാലിലാണ് മുതല കടിച്ചത്. കടിയേറ്റ ഉടനെ സുഗിറ്റോ രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിനിടയിൽ മുതലയുടെ വാലിന്‍റെ അടിയേറ്റ് മരിക്കുകയായിരുന്നു.  മുതല കടിച്ചതിന്‍റെ നഷ്ടപരിഹാരം നൽകുവാൻ തയാറാണെന്ന് സംരക്ഷണ കേന്ദ്രത്തിന്‍റെ അധികൃതർ അറിയിച്ചു. പിന്നീട് നൂറോളം വരുന്ന നാട്ടുകാർ ചേർന്നാണ് മുതലകളെ കൊന്നൊടുക്കിയത്. രണ്ടു മീറ്ററോളം വരുന്ന മുതലുകളും, കുഞ്ഞുങ്ങളും കൊന്നൊടുക്കിയവയിൽപ്പെടും. ഇന്തോനേഷ്യയിൽ മുതലകളുടെ ആക്രമണത്തിൽ ആളുകൾ മരിക്കുന്നത് പതിവാണ്.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ