പൈനാപ്പിൾ വിറ്റാമിന്‍റെ കലവറയെന്ന് പുതിയ പഠനംtimely news image

പൈനാപ്പിളിന്‍റെ മണവും രുചിയും ആരെയും മത്ത് പിടിപ്പിക്കുന്നതാണ്.മാത്രമല്ല  ഏത് കാലാവസ്ഥയിലും കഴിക്കാൻ പറ്റുന്ന ഒന്നാണ് പൈനാപ്പിൾ. പൊതുവെ ജ്യൂസ് കഴിക്കാൻ ഇഷ്ടമുള്ളവരാണ് പൈനാപ്പിൾ കൂടുതൽ കഴിക്കുന്നത്. പൈനാപ്പിൾ കഴിക്കുമ്പോൾ ശരീരത്തിനാവശ്യമായ ആന്‍റി ഓക്സിഡന്‍റുകൾ ലഭിക്കുന്നു. പൈനാപ്പിളിന്‍റെ ഗുണങ്ങൾ * ആഴ്ചയിൽ ഒരു ദിവസം പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്. ഇത് രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതിന് കാരണമാകും. മാത്രമല്ല എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. * നാരുകൾ ഏറെ  അടങ്ങിയ പഴമായതിനാൽ ശരീരത്തിന്‍റെ ദഹനപ്രക്രിയ സുഗമമാക്കാൻ പൈനാപ്പിൾ സഹായിക്കുന്നു.  * ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ അമിത രക്തസമ്മർദ്ദം ഉണ്ടാകുന്നത് തടയുന്നു. * ചർമ്മ രോഗങ്ങൾ ഉണ്ടാകാതിരിക്കുവാനും പൈാപ്പിൾ സഹായിക്കുന്നുണ്ട്. * ആർത്തവം ശരിയായ നിലയിലാകാൻ പൈനാപ്പിൾ കഴിച്ചാൽ മതി. * ഹൃദ്രോഗം,വാതം എന്നിവയിൽ നിന്നും സംരക്ഷണം നൽകും.  * കാലുകളിലെ വിണ്ടുകീറൽ ഉണ്ടാകാതിരിക്കുവാനും പൈനാപ്പിൾ ഉത്തമമാണ്. ‍* ചുണ്ടുകൾ വരണ്ടു  കീറാതിരിക്കുവാനും നല്ലതാണ്. ‍* മുടികൊഴിച്ചിൽ മാറാൻ ആഴ്ചയിൽ മൂന്ന് പൈനാപ്പിൾ ജ്യൂസ് കഴിക്കുക. ‍* പൈനാപ്പിളിൽ മധുരം അടങ്ങിയിട്ടുണ്ടെങ്കിലും ഇത് കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്.  അതുകൊണ്ട് വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവർ പൈനാപ്പിൾ കഴിക്കുന്നത് ഉത്തമമാണ്. * വിറ്റാമിൻ സി,മാംഗനീസ്,പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. * പൈനൈപ്പിളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.വിറ്റാമിൻ എ,  സി, കെ തുടങ്ങിയവയും ഉണ്ട്. Kerala

Gulf


National

International