ച​ക്ക, വാ​ഴ, ക​പ്പ: ഇ​വ​രാ​ണ് ഹീ​റോ​സ്



timely news image

വേ​ണ​മെ​ങ്കി​ൽ ച​ക്ക വേ​രി​ലും കാ​യ്ക്കും എ​ന്നാ​ണു പ്ര​മാ​ണം. വേ​രി​ൽ കാ​യ്ക്കു​ന്ന​തി​ന്‍റെ വി​ശേ​ഷം മാ​ത്ര​മ​ല്ല, വേ​ണ​മെ​ങ്കി​ൽ ച​ക്ക കൊ​ണ്ടു​ണ്ടാ​ക്കു​ന്ന വി​ഭ​വ​ങ്ങ​ളു​ടെ എ​ണ്ണം കേ​ട്ടാ​ലും ആ​രും മൂ​ക്ക​ത്തു വി​ര​ൽ വ​യ്ക്കും. ച​ക്ക​യി​ൽ തീ​രു​ന്നി​ല്ല എ​റ​ണാ​കു​ള​ത്ത​പ്പ​ൻ ഗ്രൗ​ണ്ടി​ൽ ഓ​ണം ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന ച​ക്ക, ക​പ്പ, വാ​ഴ മ​ഹോ​ത്സ​വ​ത്തി​ലെ വി​ഭ​വ​ങ്ങ​ൾ. മ​ൺ​മ​റ​ഞ്ഞു പോ​കു​ന്ന നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ ന​ട​ത്തു​ന്ന മ​ഹോ​ത്സ​വ​ത്തി​ൽ നി​റ​യു​ന്ന വി​ഭ​വ​ങ്ങ​ളു​ടെ വൈ​വി​ധ്യം ഇ​നി​യു​മേ​റെ​യാ​ണ്. ച​ക്ക കൊ​ണ്ടും, ക​പ്പ കൊ​ണ്ടു​മൊ​ക്കെ ഇ​ങ്ങ​നെ​യൊ​ക്കെ രു​ചി​ക്കൂ​ട്ടു​ക​ൾ ഒ​രു​ക്കാ​മോ എ​ന്ന് ആ​രും ചി​ന്തി​ച്ചു പോ​കും. ച​ക്ക, വാ​ഴ, ക​പ്പ : ഇ​വ​ർ നി​സാ​ര​ക്കാ​ര​ല്ലെ​ന്നു തി​രി​ച്ച​റി​യാ​ൻ ഈ ​മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യാ​ൽ മാ​ത്രം മ​തി.   സ​ദ്യ എ​ന്നു കേ​ൾ​ക്കു​മ്പോ​ൾ മ​ന​സി​ൽ നി​റ​യു​ന്ന​തു ചോ​റും ക​റി​ക​ളും പാ​യ​സ​വു​മൊ​ക്കെ​യാ​ണ്. എ​ന്നാ​ൽ പ​തി​നെ​ട്ടു തൊ​ട്ടു​ക​റി​ക​ൾ കൂ​ട്ടി​യു​ള്ള ച​ക്ക സ​ദ്യ ക​ഴി​ച്ചി​ട്ടു​ണ്ടോ. അ​തു പോ​ലെ ത​ന്നെ ബ​നാ​ന സ​ദ്യ​യും ഈ ​മ​ഹോ​ത്സ​വ​ത്തി​ലെ താ​ര​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. ചേ​റൊ​ഴി​ച്ചു മ​റ്റെ​ല്ലാം ച​ക്ക കൊ​ണ്ടും, വാ​ഴ കൊ​ണ്ടു​മൊ​രു​ക്കി​യ വി​ഭ​വ​ങ്ങ​ളാ​ണ്. ച​ക്ക​യും വാ​ഴ​പ്പ​ഴ​വും ഉ​പ​യോ​ഗി​ച്ചു​ള്ള ര​ണ്ടു വീ​തം പാ​യ​സ​ങ്ങ​ളും ഇ​തി​നൊ​പ്പ​മു​ണ്ടാ​കും. തു​മ്പ​പ്പൂ ചോ​റി​നൊ​പ്പം ച​ക്ക​ക്ക​റി​ക​ളും വാ​ഴ​ക്ക​റി​ക​ളു​മൊ​ക്കെ സ​ദ്യ​യു​ടെ സ്ഥി​രം ശൈ​ലി ത​ന്നെ മാ​റ്റി​മ​റി​ക്കു​ന്നു.  സ​ദ്യ​ക്കു പു​റ​മേ ച​ക്ക​യു​ടേ​യും വാ​ഴ​യു​ടേ​യും ക​പ്പ​യു​ടേ​യും വി​വി​ധ​ങ്ങ​ളാ​യ നൂ​റു​വീ​തം വി​ഭ​വ​ങ്ങ​ളും മേ​ള​യി​ലു​ണ്ട്.  ച​ക്ക, ക​പ്പ, വാ​ഴ മ​ഹോ​ത്സ​വം  ച​ക്ക, ക​പ്പ, വാ​ഴ വി​ഭ​വ​ങ്ങ​ളു​ടെ മു​ഖ്യ​ശി​ൽ​പ്പി തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല ഇ​ടി​ച്ച​ക്ക​പ്ലാ​മൂ​ട് സ്വ​ദേ​ശി റ​ഫീ​ക്കാ​ണ്. ച​ക്ക വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​കൊ​ടു​ക്കു​ക മാ​ത്ര​മ​ല്ല, ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് പാ​ച​കം ചെ​യ്യു​ന്ന വി​ധം പ​ക​ർ​ന്നു കൊ​ടു​ക്കാ​നും ത​യാ​റാ​യി അ​ദ്ദേ​ഹം മ​ഹോ​ത്സ​വ​ത്തി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു.  താ​ൽ​പ്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ർ​ക്കു സൗ​ജ​ന്യ ക്ലാ​സു​ക​ളും അ​ദ്ദേ​ഹം ന​ൽ​കു​ന്നു​ണ്ട്. ചൂ​ടോ​ടെ വി​ഭ​വ​ങ്ങ​ൾ വി​ള​മ്പു​മ്പോ​ൾ ഇ​വ​യു​ടെ വി​ശേ​ഷ​ങ്ങ​ൾ കൂ​ടി റ​ഫീ​ക് പ​ക​രു​ന്നു. അ​ധി​ക​മാ​രും ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന ഇ​ത്ത​രം സാ​ധ​ന​ങ്ങ​ളി​ൽ നി​ന്നും രു​ചി​ക​ര​മാ​യ നി​ര​വ​ധി വി​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​മെ​ന്നു റ​ഫീ​ക്ക് പ​റ​യു​ന്നു. എ​ല്ലാ കാ​ല​ത്തും ല​ഭി​ക്കു​ന്ന വി​ഭ​വ​മാ​ണു ച​ക്ക. അ​വ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ച്ചാ​ൽ ഇ​ത്ത​രം ധാ​രാ​ളം രു​ചി​ക​ൾ ഒ​രു​ക്കാ​ൻ സാ​ധി​ക്കും. കേ​ര​ള​ത്തി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ഫെ​സ്റ്റു​ക​ൾ റ​ഫീ​ക് ന​ട​ത്തി​യി​ട്ടു​ണ്ട്.   ച​ക്ക കൊ​ണ്ട് ഒ​രു​ക്കു​ന്ന​തു സ​ദ്യ മാ​ത്ര​മ​ല്ല, ച​ക്ക മ​സാ​ല​ദോ​ശ , ച​ക്ക പു​ട്ട്, ച​ക്ക അ​ര​വ​ണ, ച​ക്ക സൂ​പ്പ്, ച​ക്ക ജാം, ​ച​ക്ക ഉ​ണ്ണി​യ​പ്പം, ച​ക്ക പ​ഴം​പൊ​രി...​ച​ക്ക​യി​ൽ തീ​ർ​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ ഇ​നി​യും അ​ന​വ​ധി. നോ​ൺ വെ​ജി​റ്റേ​റി​യ​ൻ വി​ഭ​വ​ങ്ങ​ൾ പാ​ച​കം ചെ​യ്യു​ന്ന അ​തേ മാ​തൃ​ക​യി​ൽ ച​ക്ക, ക​പ്പ, വാ​ഴ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ ക​ഴി​യു​മെ​ന്നു റ​ഫീ​ക്ക് പ​റ​യു​ന്നു.  ക​പ്പ​യി​ലൊ​രു​ക്കു​ന്ന രു​ചി വൈ​വി​ധ്യ​ങ്ങ​ളും ആ​രെ​യും അ​മ്പ​രി​പ്പി​ക്കും. ക​പ്പ ഉ​ണ്ണി​യ​പ്പം, ക​പ്പ ബി​രി​യാ​ണി, ക​പ്പ കി​ച്ച​ടി, ക​പ്പ ക​ട്‌​ല​റ്റ് എ​ന്നി​വ​യൊ​ക്കെ രു​ചി​യേ​റു​ന്ന ക​പ്പ വി​ഭ​വ​ങ്ങ​ളാ​ണ്. വാ​ഴ​യു​ടെ പി​ണ്ടി, കൂ​മ്പ് കാ​യ, പ​ഴം എ​ന്നി​വ​യി​ൽ നി​ന്നാ​ണു ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.   നി​ര​വ​ധി പേ​രാ​ണു മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നാ​യി എ​ത്തു​ന്ന​ത്. മ​ഴ ത​ട​സം സൃ​ഷ്ടി​ച്ച​പ്പോ​ഴും വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ളു​ടെ വി​രു​ന്നു​ണ്ണാ​ൻ അ​നേ​കം പേ​റെ മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.  ദി​വ​സ​വും രാ​വി​ലെ 11 മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണു മേ​ള ന​ട​ക്കു​ന്ന​ത്. ച​ക്ക, ബ​നാ​ന സ​ദ്യ​ക​ൾ രാ​വി​ലെ 11 മു​ത​ൽ 11 മ​ണി വ​രെ ല​ഭി​ക്കും.  



Kerala

Gulf

  • ബലിപ്പെരുന്നാൾ ഈമാസം 21ന്


    റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്‍റെ


National

International