ഗൾഫിലെ മൾട്ടിപ്ലക്സ് ശൃംഖല കാർണിവൽ ഏറ്റെടുത്തു; ഏറ്റെടുക്കൽ നോവാ സിനിമാസിന്‍റെ 104 സ്ക്രീനുകൾtimely news image

ദുബായ് : കാര്‍ണിവല്‍ സിനിമാസ് ഗള്‍ഫിലേക്കും. യുഎഇ യിലെയും ബഹ്റിനിലെയും നോവോ സിനിമാസ് ഏറ്റെടുക്കൽ കരാറിൽ ഒപ്പുവച്ചുകൊണ്ടാണ് കാര്‍ണിവെല്ലിന്‍റെ രംഗപ്രവേശം. വിദേശത്ത് ഒരു ഇന്ത്യൻ മൾട്ടിപ്ലക്‌സ് കമ്പനി നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. കാർണിവൽ ഗ്രൂപ്പ് ചെർമാൻ ശ്രീകാന്ത് ഭാസിയും എലാൻ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽഅസീസ് നാസെർ അൽ ഖലീഫയും ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. കാർണിവൽ സിനിമാസ് മാനെജിങ്സ ഡയറക്റ്റർ പി.വി. സുനിലും സന്നിഹിതനായിരുന്നു.  നോവോ സിനിമാസിലെ എലാന്‍ ഗ്രൂപ്പിന്‍റെ നൂറുശതമാനം ഓഹരികളാണ് ഉഭയ ഉടമ്പടിയിലൂടെ കാർണിവല്‍ ഏറ്റെടുത്തത്. യുഎഇയിലും ബഹ്‌റിനിലുമായി നൂറിലധികം സ്‌ക്രീനുകളുള്ള ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ ശൃംഖലയാണ് നോവോ സിനിമാസ്. നിലവില്‍ ഇന്ത്യയ്ക്കു പുറമെ സിംഗപ്പൂരിലും യുഎഇയിലും നിറസാന്നിധ്യമാണ് കാര്‍ണിവല്‍ ഗ്രൂപ്പ്.  ഐമാക്‌സ്, എംഎക്‌സ് 4 ഡി കൂടാതെ ഐഒഎസ്, 7.1 ഐപാഡ് ഓഫറുകളുമായി നോവോ സിനിമാസ് 40 ലക്ഷം ഉപഭോക്താകള്‍ക്ക് സിനിമാ അനുഭവം നല്‍കുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും ബഹ്‌റിനിലുമായി 10 പ്രോപ്പര്‍ട്ടികളിലായി 104 സ്‌ക്രീനുകളില്‍ പ്രവര്‍ത്തിക്കുന്ന നോവോ സിനിമാസിന് 16,000 സീറ്റുകളാണുള്ളത്. അടുത്തുതന്നെ 50 സ്‌ക്രീനുകള്‍ കൂടി ആരംഭിക്കാനും പദ്ധതിയുണ്ട്.   ഇന്ത്യയിലും സിംഗപ്പൂരിലും അതിവേഗം വളരുന്ന മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ കാര്‍ണിവല്‍ യുഎഇയിലെ പുതിയ സാധ്യതകളിലേക്കാണ് കടന്നു വരുന്നതെന്ന് ചെയര്‍മാന്‍ ശ്രീകാന്ത് ഭാസി പറഞ്ഞു. സാംസ്‌കാരിക രംഗത്ത് ആഗോള തലത്തിലുള്ള മികച്ച ഏറ്റെടുക്കലുകളാണ് കമ്പനി നടത്തുന്നത്. ഇത് ആസ്വാദകര്‍ക്ക് കൂടുതല്‍ മികച്ച ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കും.  രാജ്യത്ത് ഏറ്റവും വേഗം വളരുന്ന മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്ററാണ് കാര്‍ണിവല്‍ സിനിമാസ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ വലിയ ഓപ്പറേറ്ററായ കാര്‍ണിവല്‍ സിനിമാസിന് നിലവിൽ 500 ലേറെ സ്‌ക്രീനുകളുണ്ട്. അടുത്ത മൂന്നു വര്‍ഷം കൊണ്ട് പുതുതായി 600 സ്‌ക്രീനുകൾ കൂടി തുറക്കും. സിങ്കപ്പൂര്‍ ഫിലിം എക്‌സിബിഷന്‍ വിപണിയിലേക്ക് ഗ്രൂപ്പ് അടുത്തിടെ എത്തിയിരുന്നു. ഏണസ്റ്റ് ആൻഡ് യങ്ങാണ് കരാറിന്‍റെ സാമ്പത്തിക ഉപദേഷ്ടാക്കൾ. എവർഷെഡ്സ് സതർലൻഡ് എൽഎൽപിയും ഹാദെഫ് ആൻഡ് പാർട്ണേഴസുമായിരുന്നു യഥാക്രമം എലാൻ ഗ്രൂപ്പിന്‍റെയും കാർണിവലിന്‍റെയും നിയമോപദേശകർ.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ