റൊണാള്‍ഡോയ്ക്കും സിദാനും പുറമെ മറ്റൊരു താരവും റയല്‍ വിടാനൊരുങ്ങുന്നുtimely news image

പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം റയല്‍ വിട്ട് യുവന്റസിലേക്ക് ചേക്കേറിയതിന് പിന്നാലെ സിദാനും മാഡ്രിഡ് വിടുകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഇവര്‍ക്ക് പുറമെ മറ്റൊരു താരം റയല്‍ ഉപേക്ഷിക്കുകയാണ് എന്നാണ് വിവരം. റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മധ്യനിര താരം കൊവാസിച്ചാണ് തന്നെ ക്ലബ് വിടാന്‍ അനുവദിക്കണമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. റയല്‍ പരിശീലകന്‍ ലോപ്പറ്റുഗിയുമായി കൊവാസിച്ച് വെള്ളിയാഴ്ച ചര്‍ച്ച നടത്തിയെന്നും താരത്തിന്റെ തീരുമാനം വ്യക്തമാക്കിയെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവാസിചിന് നേരത്തെ തന്നെ റയല്‍ വിടാനുള്ള ആഗ്രഹമുണ്ടെന്ന് അറിയാവുന്ന സ്പാനിഷ് പരിശീലകന്‍ താരത്തിന്റെ ആഗ്രഹം സഫലീകരിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, ലിവര്‍പൂള്‍ അടക്കമുള്ള വമ്പന്‍ ക്ലബുകള്‍ താരത്തിന് വേണ്ടി രംഗത്തുണ്ട്.റയലിലേക്ക് ചെറിയ പ്രായത്തില്‍ തന്നെ എത്തിയ തനിക്ക് ആദ്യ ഇലവനില്‍ അവസരങ്ങള്‍ ലഭിക്കാത്തത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമാണെന്നും എന്നാല്‍ ഒരു ടീമിനൊപ്പം തുടര്‍ച്ചയായി കളിണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും കൊവാസിച് മാര്‍ക്കയോട് നേരത്തെ വ്യക്തമാക്കിയിരുന്നു. മാഡ്രിഡില്‍ തന്നെ അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തനിക്ക് ക്ലബില്‍ തുടരാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ അവസരങ്ങള്‍ ഇനിയും ലഭിക്കാന്‍ സാധ്യതയില്ലെങ്കില്‍ മറ്റേതെങ്കിലും ക്ലബിലേക്ക് മാറുകയാണ് നല്ലതെന്നും താരം വ്യക്തമാക്കിയിരുന്നു. ഇന്റര്‍ മിലാനില്‍ നിന്നുമാണ് കൊവാസിച്ച് റയലിലേക്ക് കൂട്മാറിയത്. കസമീറോ, ക്രൂസ്, മോഡ്രിച്ച് എന്നിവരടങ്ങുന്ന റയല്‍ മധ്യനിരയില്‍ താരത്തിന് ഇനിയും അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യത കുറവാണ്. അമ്പത് മില്യണ്‍ റിലീസ് തുകയുള്ള താരത്തിനായി ലിവര്‍പൂളിന് പുറമേ ബയേണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബുകളും രംഗത്തുണ്ട്. ലോകകപ്പില്‍ ക്രൊയേഷ്യന്‍ നിരയില്‍ ഇടംനേടിയ താരം പകരക്കാരനായാണ് കളത്തിലിറങ്ങിയത്.Kerala

Gulf

  • ബലിപ്പെരുന്നാൾ ഈമാസം 21ന്


    റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്‍റെ


National

International