ഇറാഖിലേക്ക് തൊഴില്‍ തേടി പോകുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ധന; ദിവസേന 75-100 യുവാക്കള്‍ ഇന്ത്യ വിടുന്നുtimely news image

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് മൊസൂളില്‍ മുപ്പത്തൊമ്പത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വാര്‍ത്ത. ഇതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പെ ഇറാഖിലേക്ക് തൊഴില്‍ തേടി പോകുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധന എത്രത്തോളമാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. രാജ്യത്തെ ചെറുപ്പക്കാര്‍ ഇറാഖ് ലക്ഷ്യമാക്കി ട്രാവല്‍ ഏജന്‍സികള്‍ക്ക് മുമ്പില്‍ കാത്തിരിപ്പാണ്. ഇറാഖി കമ്പനികള്‍ ഡ്രൈവര്‍മാര്‍, കെട്ടിടനിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ വേതനമാണ് യുവാക്കളെ കൂടുതലായി ഇവിടേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. ദുബായില്‍ വിസിറ്റിങ് വിസയിലെത്തി അവിടെ നിന്ന് ഇറാഖിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇമിഗ്രന്റസ് മാനേജ്‌മെന്റ് അസോസിയേഷനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തകാലത്തായി ശരാശരി ദിവസേന 75-100 യുവാക്കള്‍ ഇങ്ങനെ തൊഴില്‍ തേടി ഇറാഖിലേക്ക് പോകുന്നുണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക കണക്കുകളില്ല എന്നും അസോസിയേഷനിലെ ഒ.പി ഭരദ്വാജ് പറയുന്നു.യുദ്ധം പാടെ തകര്‍ത്ത ഇറാഖിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടക്കുന്നത് തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. വിസിറ്റിങ് വിസയില്‍ ദുബായിലെത്തുന്നവര്‍ ഇറാഖിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നതായി ട്രാവല്‍ ഏജന്റുമാരും സ്ഥിരീകരിക്കുന്നു. ദുബായില്‍ നല്‍കുന്ന വേതനത്തിന്റെ രണ്ടിരട്ടി ഇറാഖില്‍ കിട്ടും ദുബായില്‍ 26,000 രൂപ ശമ്പളം കിട്ടുമ്പോള്‍ ഇറാഖില്‍ ഇത് ഏകദേശം 70,000 രൂപയാണ് കിട്ടുന്നത്. കൂടാതെ തൊഴിലാളികളുടെ ചെലവിന്റെ ഭൂരിഭാഗവും കമ്പനി വഹിക്കും. വരുമാനത്തിന്റെ മുക്കാല്‍ പങ്കും വീട്ടിലയയ്ക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ഇറാഖിലെ വിദേശകമ്പനികള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ഒഴിവുകളെല്ലാം അറിയിക്കുന്നത്. ഇങ്ങനെ തിരഞ്ഞെടുക്കുന്നവരെ വിസിറ്റിങ് വിസ നല്‍കി ദുബായിലെത്തിക്കുന്നു. അവിടെ നിന്നാണ് ഇവര്‍ ഇറാഖിലേക്ക് പോകുന്നത്. ഇന്ത്യയിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇവരുടെ യാത്ര ഇറാഖിലേക്കാണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്തയച്ചതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എമിഗ്രന്റ്‌സ് മാനേജ്‌മെന്റ് കൗണ്‍സില്‍സ് ആന്‍ഡ് അസോസിയേഷന്‍ ചെയര്‍മാന്‍ ദീപക് എച്ച്. ഛബ്രിയ പറഞ്ഞു. മികച്ച വേതനവും അതില്‍ നിന്ന് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും സ്വപ്നം കാണുന്ന യുവാക്കള്‍ ജീവനു പോലും ഭീഷണിയായേക്കാവുന്ന സാഹചര്യങ്ങള്‍ അവഗണിച്ചാണ് ഇവര്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്.2014 ജൂണിലാണ് ഇറാഖിന്റെ സാമ്പത്തിക തലസ്ഥാനമായ മൊസൂളിലെ നിര്‍മാണ കമ്പനിയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യാക്കാരായ തൊഴിലാളികളെ തട്ടിക്കൊണ്ടു പോയത്. 2018ല്‍ ഇവിടെയുള്ള പൊതുശ്മശാനത്തില്‍ നിന്ന് 39 പേരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ