ലാലിഗ ടൂര്‍ണമെന്റ്‌ ബ്ലാസ്റ്റേഴ്‌സ് യുവനിരക്ക് മുതല്‍ക്കൂട്ടാകും; ഡേവിഡ് ജെയിംസ്‌



timely news image

ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ടൂര്‍ണമെന്റിന് തുടക്കം കുറിക്കാന്‍ നിമിഷങ്ങള്‍ മാത്രമാണ് ബാക്കി. ആരാധകരും ടീമംഗങ്ങളും ആവേശത്തിലാണ്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ആദ്യത്തം കിക്കോഫിനുള്ള കാത്തിരിപ്പിലാണ് കേരളം. മത്സരത്തെ കുറിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്‌. ലോകത്തിലെ മികച്ച ക്ലബ്ബുകള്‍ക്കെതിരെ പന്ത് തട്ടുവാന്‍ ലഭിക്കുന്ന അവസരം ടീമിലെ യുവതാരങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ്. മലയാളി സൂപ്പര്‍താരം വിനീത് ഉള്‍പ്പെടെ ചില പ്രമുഖതാരങ്ങളുടെ പരിക്ക് തിരിച്ചടിയാണെങ്കിലും താരങ്ങള്‍ മികച്ച പോരാട്ടം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, മത്സരത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെങ്കിലും ആരായിരിക്കും മഞ്ഞപ്പടയുടെ വലകാക്കുക എന്ന സംശയത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ആദ്യ മത്സരത്തില്‍ ആരായിരിക്കും വലകാക്കാന്‍ ഇറങ്ങുക എന്നാണ് ആരാധകരും കാത്തിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡെവിഡ് ജെയിംസ് രംഗത്ത് വന്നിരുന്നു. അണ്ടര്‍ 17 ലോകകപ്പില്‍ ഗോള്‍വല കാത്ത ധീരജ് സിംഗ് ആദ്യ മത്സരത്തില്‍ ബ്ലസ്റ്റേഴ്‌സ് വലകാക്കും എന്നാണ് ഡേവിഡ് ജെയിംസ് അറിയിച്ചിരിക്കുന്നത്. അണ്ടര്‍ 17 ലോകകപ്പ് താരമാണ് ധീരജ്. താരത്തില്‍ ഒരുപാട് പ്രതീക്ഷയുണ്ട്. പരിശീലനവേളയില്‍ അതിഗംഭീര പ്രകടനമാണ് ധീരജ് കാഴ്ചവെച്ചത്. നാളത്തെ മത്സരത്തില്‍ ധീരജിനല്ലാതെ മറ്റാര്‍ക്കാണ് അവസരം കൊടുക്കാനാവുക ജയിംസ് വ്യക്തമാക്കി. അതേസമയം, ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും സംശയത്തിലാണ്. മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരെ ഗോള്‍കീപ്പറാക്കും എന്ന ആശങ്കയില്‍ ആരെ ഗോള്‍കീപ്പറാക്കണമെന്ന് ആരാധകരോട് ബ്ലാസ്‌റ്റേഴ്‌സ് ചോദിച്ചിരുന്നു. ഇത്തവണ മൂന്നു ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാരാണ് ടീമിനൊപ്പമുള്ളത്. അണ്ടര്‍ 17 ലോകകപ്പില്‍ ഗോള്‍വല കാത്ത ധീരജ് സിംഗ്, മുന്‍ എഫ് സി ഗോവാ താരം നവീന്‍ കുമാര്‍, മലയാളി താരം സുജിത്ത് ശശികുമാര്‍ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍മാര്‍. ഇവരില്‍ ആരെ ആദ്യ മത്സരത്തില്‍ കളിപ്പിക്കുമെന്നറിയാന്‍ വേണ്ടിത്തന്നെയാണ് ആരാധകരും കാത്തിരിക്കുന്നത്. സ്‌കോട്ടിഷ് ക്ലബ് മതര്‍വെല്ലില്‍ ട്രയല്‍സ് നടത്തിയതിന് ശേഷം ടീമിലെത്തിയ താരമാണ് ധീരജ് സിംഗ്. എന്നാല്‍, ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പുറത്തു വരുന്നത് ശുഭ വാര്‍ത്തയല്ല. താടിക്ക് പരിക്കേറ്റതു കാരണം ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ മഞ്ഞപ്പടയുടെ സൂപ്പര്‍താരം കളത്തിലിറങ്ങില്ലെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു താരവും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. മലയാളി താരം അബ്ദുള്‍ ഹക്കുവിനാണ് പരിക്കേറ്റത്. പരിശീലനത്തിനിടെ പരിക്കേറ്റ് ഹക്കുവിന് ഒരുമാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായിരുന്ന ഹക്കു മൂന്നു മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. നേരത്തെ ഐസ്എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകാത്ത വിനീത് ഏറെ പ്രതീക്ഷയോടെയാണ് ലാലിഗ വേള്‍ഡിനെ നോക്കി കണ്ടിരുന്നത്. വിനീതിന്റെ പുറത്താകല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയെ കൂടുതല്‍ ദുര്‍ബലമാക്കും. ലാ ലിഗ ക്ലബ് ജിറോണ എഫ് സി, ഓസ്‌ട്രേലിയ എ ലീഗിലെ മെല്‍ബണ്‍ സിറ്റി എഫ് സി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനെ കൂടാതെയുളള മറ്റ് ടീമുകള്‍.ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്‌സും മെല്‍ബണ്‍ സിറ്റിയും തമ്മിലാണ്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഓസ്‌ട്രേലിയന്‍ ടീം മെല്‍ബണ്‍ സിറ്റി എഫ്.സിയെ നേരിടും. സ്പാനിഷ് ലാ ലിഗ ടീം ജിറോണ എഫ്.സിയാണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം. അണ്ടര്‍ 17 ലോകകപ്പില്‍ ഗോള്‍വല കാത്ത ധീരജ് സിംഗ്, മുന്‍ എഫ് സി ഗോവാ താരം നവീന്‍ കുമാര്‍, മലയാളി താരം സുജിത്ത് ശശികുമാര്‍ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍മാര്‍. ഇവരില്‍ ആരെ ആദ്യ മത്സരത്തില്‍ കളിപ്പിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍ . സ്‌കോട്ടിഷ് ക്ലബ് മതര്‍വെല്ലില്‍ ട്രയല്‍സ് നടത്തിയതിന് ശേഷം ടീമിലെത്തിയ താരമാണ് ധീരജ് സിംഗ്. അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണം പോലെ തന്നെ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയാണ് പ്രീസീസണ്‍ മത്സരങ്ങളും പ്രേക്ഷകരിലെത്തുക. ടൂര്‍ണമെന്റിന്റെ മലയാളം സംപ്രേക്ഷണത്തിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മലയാളം കമന്ററിയിലുള്ള സംപ്രേക്ഷണം ഏഷ്യാനെറ്റ് മൂവീസിലൂടെയാണ് ആരാധകരിലത്തുന്നതെങ്കില്‍ ഇത്തവണ ഫ്‌ലവേഴ്‌സ് ചാനലിനാണ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം. ഇതിന് പുറമേ ഹോട്ട്സ്റ്റാറിലൂടെ ഓണ്‍ലൈനായും മത്സരങ്ങള്‍ കാണാം. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈ മാസം 24 മുതല്‍ 28 വരെയാണ് ടൊയോട്ട യാരിസ് ലാലീഗ വേള്‍ഡ് എന്ന പേരില്‍ ഇന്ത്യയിലെ ആദ്യത്തെ പ്രീസീസണ്‍ ടൂര്‍ണമെന്റ് നടക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സ്, മെല്‍ബണ്‍ സിറ്റി എഫ് സി, ജിറോണ എഫ് സി എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ മൊത്തം മൂന്ന് മത്സരങ്ങളാണുള്ളത്. ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പോരാട്ടം നടക്കുക. ആരാധകര്‍ ഉറ്റുനോക്കുന്ന ലാലിഗ വേള്‍ഡ് ടൂര്‍ണമെന്റിനായുള്ള 31 അംഗ ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. പതിനൊന്ന് മലയാളികളാണ് മുപ്പത്തിയൊന്ന് അംഗ ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. മലയാളികളെ മാത്രം ഇറക്കി കളിച്ചാലും മികച്ച ടീമായി ബ്ലാസ്റ്റേഴ്‌സ് മാറും എന്നതില്‍ സംശയമില്ല. ഇത്രയും മലയാളികളെ അണിനിരത്തി ആദ്യമായാണ് മഞ്ഞപ്പട വമ്പന്മാരോട് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. സി.കെ. വിനീത്, അനസ് എടത്തൊടിക, സക്കീര്‍ മുണ്ടംപറമ്പ എന്നിവരുള്‍പ്പെടെ പതിനോന്ന് മലയാളികള്‍ തിളങ്ങുന്ന മഞ്ഞപ്പടയുടെ കളത്തിലേക്കുള്ള രംഗപ്രവേശം ഉറ്റുനോക്കുകയാണ് ആരാധകര്‍. ജൂലൈ 24ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്‌സും മെല്‍ബണ്‍ സിറ്റി എഫ്‌സിയും തമ്മില്‍ ആദ്യം ഏറ്റുമുട്ടും. സ്പാനിഷ് ടീം ജിറോണ എഫ്‌സിയും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ഐഎസ്എല്ലിന്റെ പുതിയ സീസണ് മുന്നോടിയായാണ് ബ്ലാസ്‌റ്റേഴ്‌സ് രാജ്യാന്തര ടൂര്‍ണമെന്റ് കളിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ടീമില്‍ ഉണ്ടായിരുന്ന ആരാധകരുടെ പ്രിയ താരങ്ങളായ ഇയാന്‍ ഹ്യൂം, വെസ് ബ്രൗണ്‍, ദിമിറ്റര്‍ ബെര്‍ബറ്റോവ്, റിനോ ആന്റോ തുടങ്ങിയവര്‍ ഇത്തവണ ടീമില്‍ ഉണ്ടാകില്ല. ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങള്‍ ഗോള്‍കീപ്പര്‍ : നവീന്‍ കുമാര്‍, ധീരജ് സിങ്, സുജിത് ശശികുമാര്‍ പ്രതിരോധനിര : നെമാന്യ ലാകിക് പെസിച്ച്, സിറില്‍ കാലി, ലാല്‍ റുവാത്താര, സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക, അബ്ദുല്‍ ഹക്കു, പ്രിതംകുമാര്‍ സിങ്, ലാല്‍ തകിമ, മൊഹമദ് റാക്കിപ്, ജിഷ്ണു ബാലകൃഷ്ണന്‍. മധ്യനിര : കറേജ് പെക്കൂസണ്‍, കെസിറോണ്‍ കിസിറ്റോ, സക്കീര്‍ മുണ്ടംപറമ്പ, സഹ8ല്‍ അബ്ദു സമദ്, ദീപേന്ദ്ര സിങ് നേഗി, സുരാജ് റാവത്ത്, കെ. പ്രശാന്ത്, ഹോലിചരണ്‍ നര്‍സാരി, ലോകന്‍ മീറ്റെ, ഋഷിദത്ത് ശശികുമാര്‍, പ്രഗ്യാന്‍ സുന്ദര്‍ ഗൊഗോയ്. മുന്നേറ്റനിര : സി.കെ. വിനീത്, സ്ലാവിസ സ്റ്റൊജാനോവിക്, മാതേജ് പൊപ്!ലാറ്റ്‌നിക്, സിമിന്‍ലന്‍ ദൊംഗല്‍, ഷയ്‌ബൊര്‍ലാങ് ഖര്‍പന്‍, വി.കെ. അഫ്ദാല്‍, എം.എസ്. ജിതിന്‍.



Kerala

Gulf

  • ബലിപ്പെരുന്നാൾ ഈമാസം 21ന്


    റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്‍റെ


National

International