ആലപ്പുഴ ജില്ലയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌ ഹില്ലി-അക്വ കുപ്പിവെള്ളം നല്‍കി.timely news image

തൊടുപുഴ : ആലപ്പുഴ ജില്ലയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌ ഹില്ലി-അക്വ കുപ്പിവെള്ളം നല്‍കി. പതിനായിരം ലിറ്റര്‍ കുപ്പിവെള്ളമാണ്‌ ഒന്നാംഘട്ടമായി ഫാക്‌ടറി ഔട്ട്‌ലെറ്റില്‍ നിന്ന്‌ അയച്ചത്‌. ഇതിന്റെ ഫ്‌ളാഗ്‌ ഓഫ്‌ കര്‍മ്മം പി.ജെ.ജോസഫ്‌ എം.എല്‍.എ. നിര്‍വ്വഹിച്ചു. കുപ്പിവെള്ളം സ്‌പോണ്‍സര്‍ ചെയ്‌തത്‌ എറണാകുളം ജില്ലയിലെ ഹില്ലി -അക്വ വിതരണക്കാരായ റോസമിസ്റ്റിക്ക ഏജന്‍സിയാണ്‌. ഫ്‌ളാഗ്‌ ഓഫ്‌ കര്‍മ്മത്തില്‍ ഹില്ലി - അക്വ വിതരണ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ.എം.ജെ.ജേക്കബ്ബ്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മാത്യു ജോണ്‍, കരിങ്കുന്നം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ബിനു, ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എം.മോനിച്ചന്‍, തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ജേക്കബ്ബ്‌ മാത്യു, പഞ്ചായത്ത്‌ മെമ്പര്‍മാരായ ജോജി എടാമ്പുറം, കെ.റ്റി. അഗസ്റ്റിന്‍, ഫാക്‌ടറി മാനേജര്‍ ജൂബിള്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ