രണ്ടു വര്‍ഷം നീണ്ട ദുരിത ജീവിതത്തിന് വിട; ജോലിയും ശമ്പളവും ഇല്ലാതെ സൗദിയില്‍ കുടുങ്ങിയ മലയാളി സ്ത്രീകള്‍ നാട്ടിലേക്ക് തിരിച്ചുtimely news image

ദമാം: രണ്ടു വര്‍ഷമായി ജോലിയും ശമ്പളവും ഇല്ലാതെ ദമാമിലെ അല്‍ ഹായില്‍ കഴിഞ്ഞിരുന്ന ആറു മലയാളി വനിതകള്‍ നാട്ടിലേക്കു മടങ്ങി.ഗീതമ്മ (ആലപ്പുഴ), ഹൈറുന്നീസ (നിലമ്പൂര്‍), മിനി (കോതമംഗലം), ഗീത, അഞ്ജലി (തിരുവനന്തപുരം) എന്നിവരാണു രണ്ടു വര്‍ഷം നീണ്ട ദുരിതത്തിനൊടുവില്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്. നാലു വര്‍ഷം മുന്‍പ് സൗദിയില്‍ ആശുപത്രി ശുചീകരണ ജോലിക്കായി സ്വകാര്യ കമ്പനി മുഖേന എത്തിയതാണ് ഇവര്‍. ജോലിയില്‍ പ്രവേശിച്ച് രണ്ടു വര്‍ഷത്തിനു ശേഷം നാട്ടില്‍ പോയി മടങ്ങി എത്തിയ ഇവരോട് കരാര്‍ അവസാനിച്ചെന്നും ഇനി ജോലിയില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ വിസ റദ്ദാക്കി നാട്ടിലേക്ക് വിടാനോ മറ്റൊരു ജോലി കണ്ടെത്താനോ കമ്പനിയും സഹായിച്ചില്ല. ഇതോടെ കുരുക്കിലകപ്പെട്ട ഇവരുടെ ഇഖാമ (താമസാനുമതി) കാലാവധി കൂടി കഴിഞ്ഞതോടെ താമസ സ്ഥലത്തു നിന്ന് പുറത്തിറങ്ങാനാകാത്ത ഗതിയുമായി. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലിലാണ് മോചനം സാധ്യമായത്.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ