കായിക ലോകത്ത് വംശിയ അധിക്ഷേപം തുടര്‍ക്കഥയാകുന്നുവോ ?ഗുരുതര ആരോപണവുമായി സെറീന വില്ല്യംസ്timely news image

കായിക ലോകത്ത് വീണ്ടും വംശീയ വിദ്വേഷം തലപൊക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വംശീയ വിദ്വേഷത്തിന്റെ പേരില്‍ ഓസില്‍ ടീമില്‍ നിന്ന് വിരമിച്ചത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിന് പിന്നാലെ വംശീയ വിവേചനമെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടെന്നീസ് താരം സെറീന വില്ല്യംസ്. ഉത്തേജക മരുന്നു പരിശോധനയില്‍ വിവേചനം കാണിച്ചുവെന്നാണ് താരം ആരോപിക്കുന്നത്. മറ്റു താരങ്ങളേക്കാള്‍ കൂടുതല്‍ യു.എസ് ആന്റി ഡോപിങ് ഏജന്‍സി തന്നെ കൂടുതല്‍ തവണ ടെസ്റ്റിങ്ങിന് വിധേയമാക്കുന്നു എന്നാണ് സെറീനയുടെ ആരോപണം. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു സെറീനയുടെ പ്രതികരണം. അമ്മയായ ശേഷം കുറച്ച് കാലയളവിന് ശേഷമാണ് സെറീന. ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവില്‍ വിംബിള്‍ഡന്‍ ടൂര്‍ണമെന്റില്‍ ഫൈനല്‍ വരെയെത്തുകയും ചെയ്തു. ഉത്തേജക മരുന്ന് ഉപയോഗ പരിശോധനയിലെ വിവേചനത്തെക്കുറിച്ച് നേരത്തേയും സെറീനയും പരാതിപ്പെട്ടിരുന്നു. എന്നെ കൂടുതല്‍ തവണ പരിശോധനക്ക് വിധേയമാക്കുന്നു. മറ്റു താരങ്ങളേക്കാള്‍ കൂടുതല്‍ തവണ ഞാനാണ് പരിശോധനയ്ക്ക് വിധേയമായത്. വിവേചനമല്ലാതെ ഇതെന്താണ് ? ഇത് വിവേചനമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. സ്‌പോര്‍ട്‌സിനെ ‘ശുദ്ധീകരിക്കാനുള്ള’ എന്തു മാര്‍ഗമാണെങ്കിലും അതുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്.’ ട്വീറ്റില്‍ സെറീന വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ഫ്‌ലോറിഡയില്‍ അവരുടെ വസതിയില്‍ യുഎസ് ഏജന്‍സി നടത്തിയ പരിശോധനയാണ് സെറീനയെ പ്രകോപിതയാക്കിയത്. സെറീനയെ 2018ല്‍ മാത്രം അഞ്ച് തവണ പരിശോധിച്ചെന്ന് ഡെഡ്‌സ്പിന്‍ വെബ്‌സൈറ്റ് വെളിപ്പെടുത്തിയിരുന്നു.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ