ഏഷ്യാകപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറണം; ബിസിസിഐക്കെതിരെ സെവാഗ്timely news image

ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ഏഷ്യാകപ്പ് മത്സരത്തിന്റെ ഷെഡ്യൂളുമായി ബന്ധപ്പെട്ടാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂളിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഏഷ്യാ കപ്പ് മത്സര ക്രമം തന്നെ ഞെട്ടിച്ചു. ഇംഗ്ലണ്ടിനെതിരായ ട്വിന്റി20 മത്സരങ്ങള്‍ക്കിടയില്‍ രണ്ട് ദിവസത്തെ വ്യത്യാസം മാത്രമാണ് ഉണ്ടായത്. പിന്നെ ഇംഗ്ലണ്ടില്‍ നിന്നും ഇടവേള ഇല്ലാതെ ദുബായിലെ ചൂടില്‍ കളിക്കാന്‍ വരുന്നു. ഇത് ശരിയായ മത്സര ക്രമം ആണെന്ന് എനിക്ക് പറയാന്‍ സാധിക്കില്ലെന്ന് സേവകഗ് പറഞ്ഞു. ഇപ്പോള്‍ ഏത് രാജ്യമാണ് ഇടവേളയില്ലാതെ കളിക്കുക എന്നും സേവഗ് ചോദിക്കുന്നു. അടുപ്പിച്ച് മത്സരം വരുന്നുവെങ്കില്‍ ബിസിസിഐ അത് റദ്ദാക്കണം. എസക്‌സിനെതിരായ മത്സരം മൂന്ന് ദിവസത്തേക്ക് വെട്ടിച്ചുരുക്കുന്നതിന് പകരം ഏഷ്യാ കപ്പിലെ യോഗ്യതാ മത്സരമാണ് ബിസിസിഐ റദ്ദാക്കേണ്ടതെന്നും സെവാഗ് പറയുന്നു. ഏകദിന മത്സരം കഴിഞ്ഞാല്‍ 48 മണിക്കൂര്‍ ഒരു കളിക്കാരന് വിശ്രമം വേണം. ഏഷ്യാ കപ്പിലെ പാകിസ്താനെതിരായ മത്സരത്തില്‍ പാക് ടീം പൂര്‍ണമായും ഫിറ്റായിരിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ക്ഷീണിതരായിരിക്കും. അത് പാകിസ്താന് മുന്‍ തൂക്കം നല്‍കുമെന്നും സെവാഗ് ചൂണ്ടിക്കാണിക്കുന്നു. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് സെപ്തംബറില്‍ തുടക്കം കുറിക്കും. അബുദബി, ദുബൈ എന്നിവിടങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുക. സെപ്റ്റംമ്പര്‍ 13 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ് . ഇത് സംബന്ധിച്ച ഫിക്‌സ്ചര്‍ ഐസിസി പുറത്തുവിട്ടു. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയെ കൂടാതെ പാകിസ്താന്‍, ശീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്ക് ടൂര്‍ണമെന്റിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചു. അതേസമയം, ഹാങ്കോംഗ്, മലേഷ്യ, നേപ്പാള്‍, ഒമാന്‍, സിംഗപ്പൂര് എന്നീ രാജ്യങ്ങള്‍ അവശേഷിക്കുന്ന ഒരു സ്ഥാനത്തിനായി യോഗ്യതാ മത്സരങ്ങള്‍ കളിക്കും. മൂന്നു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും രണ്ടു തവണ വീതം ഏറ്റുമുട്ടും. ഇവയില്‍ പോയിന്റ് പട്ടികയില്‍ മൂന്നിലെത്തുന്ന രണ്ടു പേര്‍ ഫൈനലിലേക്കു യോഗ്യത നേടും. സെപ്റ്റംബര്‍ 28നാണ് കലാശപ്പോരാട്ടം. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യയേയും പാകിസ്താനേയും കൂടാതെ ഏഷ്യാ കപ്പിന് യോഗ്യത നേടുന്ന ടീമും ഉണ്ടാകും. ഇന്ത്യയുടെ ആദ്യത്തെ കളി 18ന് യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ടീമുമായാണ് നടക്കുക.തൊട്ടടുത്ത ദിവസം പാകിസ്താനുമായാണ് ഇന്ത്യയുടെ പോരാട്ടം. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഇരുടീമും നേര്‍ക്കുനേര്‍ എത്തുന്നത് ഇതാദ്യമാണ്. അന്ന് ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനാണ് വിജയിച്ചത്. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് ഉളളത്. ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇത് മൂന്നാം തവണയാണ് ദുബൈ ഏഷ്യാകപ്പിന് വേദിയാകുന്നത്. നേരത്തെ 1984 ലും 1995ലും ഏഷ്യാകപ്പ് ദുബൈയിലായിരുന്നു നടന്നത്. 2016ലേതില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം ഏകദിന മത്സരങ്ങളാണ് നടക്കുക. ടി20 ഫോര്‍മാറ്റിലായിരുന്നു 2016 ഏഷ്യാകപ്പ് നടന്നത്. വരാന്‍ പോകുന്ന ലോകകപ്പിനെ അടിസ്ഥാനമാക്കിയാണ് ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റ് നിശ്ചയിക്കപ്പെടുക. കഴിഞ്ഞ തവണ സ്വന്തമാക്കിയ ഏഷ്യാകപ്പ് നിലനിര്‍ത്താനായിരിക്കും ഇന്ത്യ ഇറങ്ങുക. ഏഷ്യാകപ്പ് ഏറ്റവും കൂടുതല്‍ തവണയുയര്‍ത്തിയ ടീം ഇന്ത്യയാണ്. ആറ് തവണ ഇന്ത്യ ഏഷ്യാകപ്പ് നേടിയത്.അഞ്ച് തവണ ചാംപ്യന്‍മാരായ ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്ത്Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ