അബുദാബിയിലെ റോഡുകളില്‍ വേഗ പരിധിയില്‍ നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിക്കുന്നുtimely news image

അബുദാബി: അബുദാബി റോഡുകളിലെ വേഗ പരിധിയില്‍ നല്‍കിയിരുന്ന ഇളവ് (ഗ്രേസ് സ്പീഡ്) നിര്‍ത്തലാക്കുന്നു. അടുത്തമാസം 12 മുതല്‍ ഭേദഗതി ചെയ്തിരിക്കുന്ന പുതിയ നിയമം നിലവില്‍ വരും. ഇതുവരെ അനുവദിച്ചിരുന്ന വിവിധ റോഡുകളില്‍ അനുവദനീയമായ പരിധിയെക്കാള്‍ 20 കിലോമീറ്റര്‍ കൂടുതല്‍ വേഗത്തില്‍ പോകാമെന്ന ഇളവാണ് നിര്‍ത്തലാക്കുന്നത്. നിയമലംഘകര്‍ക്ക് 600 ദിര്‍ഹമാണു പിഴ.നിശ്ചിത കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ വേഗം അതിലും അതിക്രമിക്കുന്ന നിയമലംഘകരെ പിടികൂടാന്‍ ക്യാമറകളും സ്ഥാപിച്ചു. ഇതുവരെ ഉണ്ടായിരുന്ന നിയമ പ്രകാരം 80 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡുകളില്‍ 100 കിലോമീറ്റര്‍ വരെ പോകാന്‍ അനുമതിയുണ്ട്. വേഗം 101 കിലോമീറ്ററായാലാണ് നിയമലംഘനമാകുക. ഈ രീതി പൂര്‍ണമായും മാറും. തിരക്കും മറ്റും കണക്കിലെടുത്ത് ഓരോ റോഡിലും വ്യത്യസ്ത വേഗപരിധിയാണുള്ളത്. അതിവേഗ പാതകള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ എല്ലാ റോഡുകളിലും പുതിയ നിയമം ബാധകമായിരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പുതിയ സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായി ക്യാമറകളില്‍ ക്രമീകരണം വരുത്തുന്ന നടപടികള്‍ ആരംഭിച്ചു. റോഡിലെ തിരക്കും അപകട നിരക്കും പഠന വിധേയമാക്കിയാണ് വേഗത്തിലെ ഇളവ് ഒഴിവാക്കുന്നതെന്ന് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈത്തി പറഞ്ഞു. റോഡ് സുരക്ഷയെ സംബന്ധിച്ച് നടത്തിയ വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ഒടുവിലാണ് തീരുമാനം. ഇക്കാര്യത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ നേരത്തെ പൊതുജനങ്ങളുടെ അഭിപ്രായവും തേടിയിരുന്നു. പുതിയ സംവിധാനത്തെക്കുറിച്ച് ബോധവല്‍കരണ ക്യാപെയ്‌നും തുടക്കം കുറിച്ചു. പൊതു വാഹനങ്ങളിലും ടാക്‌സികളിലും ഇതുസംബന്ധിച്ച വിവരങ്ങള്‍ പതിക്കുന്നുണ്ട്.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ