ക്രിക്കറ്റില്‍ പുതിയൊരു ഇന്നിംഗ്‌സിനൊരുങ്ങി സെവാഗും ഗംഭീറുംtimely news image

ക്രിക്കറ്റില്‍ പകരം വെയ്ക്കാനാകാത്ത താരങ്ങളാണ് വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൂപ്പര്‍ ഓപ്പണിംഗ് ജോഡികളായിരുന്നു ഇവര്‍. ഇന്ത്യന്‍ ടീം പല മത്സരങ്ങളിലും വിജയക്കൊടി പാറിച്ചത് ഇവരുടെ ചിറകിലേറിയാണ്. രണ്ട് പേരും ചേര്‍ന്ന് പുതിയൊരു ഇന്നിംഗ്‌സിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ്. ഡല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ്‌സ് ക്രിക്കറ്റ് അസോസിയേഷന്റെ പുതുതായി രൂപീകരിച്ച ക്രിക്കറ്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സെവാഗും ഗംഭീറും. ഇരുവരേയും കൂടാതെ മുന്‍ താരങ്ങളായ ആകാശ് ചോപ്രയും രാഹുല്‍ സാഗ്വിയും കമ്മറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.പരിശീലകരെ തിരഞ്ഞെടുക്കുന്നതിലും സെലക്ടര്‍മാരെ നിശ്ചയിക്കുന്നതിലും കമ്മിറ്റിക്ക് ഇടപെടാന്‍ സാധിക്കും. നിലവില്‍ കളിക്കാരനായ ഗംഭീറിനെ കമ്മിറ്റിയില്‍ എടുത്തതിനെയും സെവാഗിന്റെ കമ്മിറ്റി പ്രവേശനത്തേക്കുറിച്ചും ഏറെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ലോധാ കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടു തന്നെയാണ് കമ്മിറ്റിയെ തീരുമാനിച്ചതെന്ന് ഡിഡിസിഎ പ്രസിഡന്റ് രജത് ശര്‍മ്മ പറഞ്ഞു. കൂടാതെ, പ്രത്യേക ക്ഷണത്തോടെയാണ് ഗംഭീറിനെ കമ്മറ്റിയിലെടുത്തതെന്നും വ്യക്തമാക്കി. ‘ സെവാഗ് ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ്. ഇന്ത്യയ്ക്കു വേണ്ടി ഒരുപാട് സംഭാവനകള്‍ ചെയ്ത ഒരു കളിക്കാരന്‍കൂടിയാണ് അദ്ദേഹം . അതുകൊണ്ടു തന്നെയാണ് അദ്ദേഹം കമന്റേറ്ററായും ക്രിക്കറ്റ് നിരീക്ഷകനായും സജീവമായി രംഗത്തുള്ളത്. ക്രിക്കറ്റിലാണെങ്കിലും പുറത്താണെങ്കിലും മാന്യമായ പെരുമാറ്റംകൊണ്ട് ഹൃദയംകവര്‍ന്ന വ്യക്തിത്വമാണ് അദ്ദേഹം. സെവാഗിന്റെ സാന്നിദ്ധ്യം ക്രിക്കറ്റ് കമ്മിറ്റിയെ കൂടുതല്‍ സുതാര്യമാക്കുന്നു’ ശര്‍മ പറഞ്ഞു. ഡല്‍ഹി ക്രിക്കറ്റിന് പുതിയമുഖം വേണമെന്നും ,ക്രിക്കറ്റിനേക്കുറിച്ചും ഇവിടുത്തെ സാഹചര്യങ്ങളേക്കുറിച്ചും വ്യക്തമായ ധാരണയുള്ളവര്‍ തന്നെ തലപ്പത്തേക്ക് എത്തണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെയാണ് ഗംഭീറിനേയും സെവാഗിനേയും തലപ്പത്ത് എത്തിച്ചതെന്നും ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി വിനോദ് തിഹാര വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിഡിസിഎയില്‍ സര്‍ക്കാര്‍ പ്രതിനിധിയായി ഗംഭീര്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് നീക്കം കോടതി തടയുകയായിരുന്നു. ശര്‍മ്മ അധികാരത്തിലെത്തിയതോടെ ഗംഭീര്‍ സുപ്രധാന പദവികളിലേക്ക് എത്തുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. സെവാഗിന് സ്വന്തമായി ക്രിക്കറ്റ് അക്കാദമിയുണ്ട്. കൂടാതെ ശര്‍മ്മയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇന്ത്യാ ടിവിയിലെ ക്രിക്കറ്റ് വിദഗ്ധനുമാണ്. ഇതും ലോധാ കമ്മിറ്റി നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ