ഹനാന് പിന്തുണയുമായി നഗരസഭ; ലൈസൻസും സ്ഥലവും അനുവദിക്കുംtimely news image

കൊച്ചി: ജീവിക്കാൻ വേണ്ടി മീൻ വിൽക്കാനിറങ്ങുകയും ഒടുവിൽ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്‌ത കോളെജ് വിദ്യാർത്ഥിനി ഹനാന് പിന്തുണയുമായി നഗരസഭ.ലൈസൻസും മീൻവിൽപ്പനയ്ക്കുള്ള സ്ഥലവും അനുവദിക്കുന്നതിന് ഒപ്പം  മീൻ കേടാകാതെ സൂക്ഷിക്കാനുള്ള ഫിഷ് കിയോസ്‌ക് നഗരസഭയുടെ നേതൃത്വത്തിൽ നൽകും.  കളമശേരിയിൽ മീൻ വിറ്റിരുന്ന ഹനാൻ  പാലാരിവട്ടം തമ്മനം ജംഗ്‌ഷനിൽ മീൻ വിൽക്കാനെത്തിയ വാർത്ത വൈറലാകുകയായിരുന്നു. ഇതിന് പിന്നാലെ ഹനാന്‍റെ ഉദേശശുദ്ധിയിൽ സംശയമുണ്ടെന്ന ആരോപണവുമായി ചിലർ രംഗത്ത് എത്തിയതോടെ അധ്വാനിച്ച് ജീവിക്കാൻ ഇറങ്ങിയ പെൺകുട്ടിയുടെ ആത്മാഭിമാനത്തിന് മേൽ പലരും കുതിര കയറുകയും ചെയ്‌തു. ഹനാൻ ഫെയ്ക്കാണെന്നും സിനിമാപ്രചരണത്തിന് വേണ്ടിയാണ് ഇത്തരം വേഷം കെട്ടിയതെന്നുമുള്ള തരത്തിൽ സൈബർആക്രമണം തുടർന്നതോടെ മാനസികമായും തകർന്ന പെൺകുട്ടിയുടെ ആരോഗ്യനിലയും വഷളായി. ഇന്ന് തമ്മനത്ത് മീൻവിൽക്കാനെത്തിയെങ്കിലും ഗതാഗതകുരുക്ക് രൂക്ഷമാകുന്നുവെന്ന് പറഞ്ഞ് പൊലീസ് തിരിച്ചയക്കുകയായിരുന്നു.  ഇതിന് പിന്നാലെ ശാരീരികസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൊലീസിന്‍റെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചത്.തുടർന്ന് പെൺകുട്ടിക്ക് മീൻ വിൽക്കുന്നതിനുള്ള സ്ഥലം നഗരസഭ അനുവദിക്കുകയായിരുന്നു.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ