ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിtimely news image

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം നടന്ന പാക് പൊതുതിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്റെ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെന്ന് പാക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അറിയിച്ചു. ഇമ്രാന്‍ ഖാന് വേണ്ടി പാക് സൈന്യത്തിന്റെ ഇടപെടല്‍ ഉണ്ടായതെന്ന ആരോപണത്തെത്തുടര്‍ന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിയാണ് പുറത്തുവന്നത്. വോട്ടെടുപ്പ് നടന്ന 270ല്‍ 251 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്. മുന്‍ പ്രസിഡന്റും ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിക്കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 44 സീറ്റിലും മുത്താഹിദ മജ്‌ലിസെ അമല്‍ എട്ടു സീറ്റിലും വിജയിച്ചു. ത്രിശങ്കു സഭയ്ക്കുള്ള കളമൊരുങ്ങിയതോടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നിലപാട് നിര്‍ണായകമാകുമെന്നാണു വിലയിരുത്തല്‍. അതേസമയം, ഇന്നലെതന്നെ തന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫിന്റെ വിജയം പ്രഖ്യാപിച്ച ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ്. 272 അംഗ ദേശീയ അസംബ്ലിയില്‍ കേവലഭൂരിപക്ഷത്തിന് 137 സീറ്റുകള്‍ വേണമെന്നിരിക്കെ ഇമ്രാന് ചെറുകക്ഷികളുടെ പിന്തുണ വേണ്ടിവരും. തെഹ്‌രീക് ഇ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പൂര്‍ണഫലം പുറത്തുവന്നിട്ടില്ലെങ്കിലും ഇവര്‍ 120 സീറ്റുകള്‍ നേടി. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് നയിക്കുന്ന പാകിസ്ഥാന്‍ മുസ്‌ലിം ലീഗിന് 65 സീറ്റുകളില്‍ മാത്രമാണുള്ളത്.Kerala

Gulf


National

International