സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം:ഈസ്റ്റേണ്‍ ഹൈക്കോടതിയെ സമീപിച്ചുtimely news image

കൊച്ചി, :സമൂഹ മാധ്യമങ്ങളിലൂടെ ഈസ്റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ ക്കെതിരെ നടത്തുന്നവ്യാജപ്രചാരണങ്ങള്‍ തടയാന്‍ നടപടി ആവശ്യപ്പെട്ട്‌ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഇതേതുടര്‍ന്ന്‌വ്യാജപ്രചാരണത്തിനായി ദുരുപയോഗംചെയ്യുന്ന സമൂഹമാധ്യമങ്ങളായ ഫെയ്‌സ്‌ ബുക്ക്‌, യൂട്യൂബ്‌, ഗൂഗിള്‍തുടങ്ങിയവയ്‌ക്ക്‌ നോട്ടീസ്‌ അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ തങ്ങള്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ സംസ്ഥാന വിവര സാങ്കേതികവിദ്യാ വകുപ്പു സെക്രട്ടറിയുമായികൂടിയാലോചിച്ച ശേഷം സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടുംഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. സോഷ്യല്‍മീഡിയയുടെ മറപിടിച്ച്‌ നടത്തുന്ന ഇത്തരംകുപ്രചരണങ്ങള്‍ കമ്പനിയുടെയശസിന്‌ കളങ്കംവരുത്തുന്നുവെന്ന്‌ഈസ്റ്റേണ്‍ സമര്‍പ്പിച്ച റിട്ട്‌ പെറ്റീഷനില്‍ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ തങ്ങളുടെ നിവേദനങ്ങളില്‍ നടപടിയെടുക്കാന്‍ ഇടനിലക്കാരായ ഫെയ്‌സ്‌ബുക്ക്‌, യുട്യൂബ്‌, ഗൂഗിള്‍തുടങ്ങിയവര്‍ പരാജയപ്പെട്ടതായും ഈസ്റ്റേണ്‍ ചൂണ്ടിക്കാട്ടി. ഐ.ടി. നിയമം 2000, ഐ.ടി. (ഇടനിലക്കാര്‍ക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശക) ചട്ടം 2011 എന്നിവ പ്രകാരം ഇക്കാര്യത്തില്‍ ഇവര്‍ക്കു ബാധ്യതയുണ്ട്‌. ഈ സാഹചര്യത്തിലാണ്‌നിശബ്‌ദരായിതുടരാനാ കാതെഈസ്റ്റേണ്‍ ഹൈക്കോടതിയെ സമീപിച്ചത്‌. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അപമാനിക്കപ്പെടുന്നവര്‍ക്ക്‌അവഹേളനങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തുവാന്‍ ഇത്തരം നടപടികള്‍ പ്രചോദനമാകുമെന്ന്‌ഈസ്റ്റണ്‍ പ്രത്യാശിക്കുന്നു. വിട്ടുവീഴ്‌ച്ചയില്ലാത്ത ഗുണനിലവാര പ്രക്രിയകളുംസാമൂഹ്യപ്രതിബദ്ധതയുമാണ്‌ കഴിഞ്ഞ 17 വര്‍ഷങ്ങളായിസ്‌പൈസസ്‌ബോര്‍ഡ്‌ഓഫ്‌ഇന്ത്യയുടെ`ടോപ്പ്‌മോസ്റ്റ്‌എക്‌സ്‌പോര്‍ട്ടര്‍സ്‌പൈസസ്‌ ഫ്രം ഇന്ത്യ' പുരസ്‌ക്കാരത്തിന്‌ ഈസ്റ്റേണിനെ അര്‍ഹമാക്കുന്നത്‌. ലോകത്തെ ഏറ്റവുംവലിയസ്‌പൈസസ്‌ കമ്പനിയായമക്ക്‌കോര്‍മിക്കുമായിചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന ഈസ്റ്റേണ്‍എച്ച്‌എസിസിപി (ഒഅഇഇജ),ബിആര്‍സി (ആഞഇ),ഹലാല്‍ (ഒമഹമഹ),ഐഎസ്‌ഒ 22000 )എന്നീഅംഗീകാരങ്ങളുടെ പിന്‍ബലത്തോടെയാണ്‌ ലക്ഷോപലക്ഷം ഉപഭോക്‌താക്കളുടെവിശ്വാസം നേടിയെടുത്തത്‌. ഇന്ത്യയുടെസ്‌പൈസ്‌വ്യവസായമേഖലയില്‍ എന്‍.എ.ബി.എല്‍. (ചഅആഘ)അക്രഡിറ്റേഷനുളളഐസിമൈക്രോബയോളജിടെസ്റ്റിങ്‌ലബോറട്ടറിയുടെ അനന്തസാധ്യതകള്‍ആദ്യമായി ഉപയോഗപ്പെടുത്തിയത്‌ഈസ്റ്റേണ്‍ ആണ്‌. പതിനേഴിലധികംരാജ്യങ്ങളില്‍ഈസ്റ്റേണിന്റെരുചിവൈവിധ്യവും ഗുണമേന്‍മയുടെ സംസ്‌ക്കാരവുംതൊട്ടറിഞ്ഞ ഉപഭോക്‌താക്കളുണ്ട്‌.  Kerala

Gulf


National

International