തൊടുപുഴ: മലബാര്‍ ഗോള്‍ഡ്‌ & ഡയമണ്ട്‌സിന്റെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വിശാലമായ കളക്ഷനുമായി നവീകരിച്ച ഷോറൂമിന്റെ ഉദ്‌ഘാടനം ആഗസ്റ്റ്‌ 4timely news image

തൊടുപുഴ: മലബാര്‍ ഗോള്‍ഡ്‌ & ഡയമണ്ട്‌സിന്റെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വിശാലമായ കളക്ഷനുമായി നവീകരിച്ച ഷോറൂമിന്റെ ഉദ്‌ഘാടനം ആഗസ്റ്റ്‌ 4-ാം തീയതി രാവിലെ 10 മണിക്ക്‌ ചെയര്‍പേഴ്‌സണ്‍ ശ്രീമതി മിനി മധുവിന്റെ സാന്നിദ്ധ്യത്തില്‍ തൊടുപുഴയുടെ എം.എല്‍.എ ശ്രീ. പി.ജെ. ജോസഫ്‌ നിര്‍വ്വഹിക്കുന്നു. ഈ ശുഭ വേളയില്‍ ആഘോഷങ്ങള്‍ക്ക്‌ മാറ്റ്‌ കൂട്ടുന്നതിനായി സ്വര്‍ണ്ണം, ഡയമണ്ട്‌, അമൂല്യ രത്‌നങ്ങള്‍ എന്നിവയില്‍ തീര്‍ത്ത ആര്‍ട്ടിസ്‌ട്രി ബ്രാന്റ്‌ ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നവീകരിച്ച ഷോറൂമില്‍ ആഗസ്റ്റ്‌ 4 മുതല്‍ 8 വരെ ഉപഭോക്തക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ പണിക്കൂലിയില്‍ 30 % മുതല്‍ 60 % വരെ ഡിസ്‌ക്കൗണ്ടും, വിവാഹ പര്‍ച്ചേഴ്‌സുകള്‍ക്ക്‌ ഹോള്‍സെയില്‍ വിലയിലും സ്വര്‍ണ്ണാഭരണങ്ങള്‍ ലഭിക്കുന്നതാണ്‌. പത്രസമ്മേളനത്തില്‍ തൊടുപുഴ ഷോറും ഹെഡ്‌ ജെറാള്‍ഡ്‌ മാനുവല്‍. അസി. ഹെഡ്‌ സിദ്ധിക്ക്‌ കെ.വി, ഷോറും സീനിയര്‍ മാനേജര്‍ പ്രതീഷ്‌ മാത്യു, മാര്‍ക്കറ്റിംഗ്‌ മാനേജര്‍ ടൈറ്റസ്സ്‌ കെ.എം എന്നിവര്‍ പങ്കെടുത്തു.  Kerala

Gulf


National

International