ഈ മണ്ണ് ഉപയോഗിച്ച് സൗന്ദര്യം വർധിപ്പിക്കാം...timely news image

സൗന്ദര്യസംരക്ഷണത്തിനായി എത്ര കാശു മുടക്കാനും ആർക്കും ഒരു മടിയില്ല.. പ്രായഭേദമില്ലാതെ ആൺകുട്ടികളും പെൺകുട്ടികളുമെല്ലാം സൗന്ദര്യസംരക്ഷത്തിനായി എന്തൊക്കെ പരീക്ഷിക്കാനും തയാറാണ്. എന്നാൽ ഈ പരീക്ഷണങ്ങളൊക്കെയും ചിലപ്പോൾ പാരയാകാറുമുണ്ട്. വെളുക്കാൻ തേച്ചത് പാണ്ടാകും എന്ന അവസ്ഥയിലെത്തിയവരുമുണ്ടാകും. എന്നാൽ വിലയിലും ഗുണത്തിലും ആരെയും ആകർഷിക്കുന്നൊരു വസ്‌തുവുണ്ട്. മണ്ണ് ആണത്. മണ്ണ് കൊണ്ട് സൗന്ദര്യം നിലനിറുത്താം.  മുൾട്ടാണി മിട്ടിയെക്കുറിച്ചാണ് പറയുന്നത്. ബ്യൂട്ടിപാർലറുകളിൽ പോലും മുൾട്ടാണിമിട്ടിയാണ് സൗന്ദര്യസംരക്ഷകന്‍റെ വലിയ റോൾ കൈകാര്യം ചെയ്യുന്നത്. വിപണിയിൽ സുല‍ഭമായ മുൾട്ടാണിമിട്ടി പതിവാക്കിയാൽ സൗന്ദര്യസംരക്ഷണത്തിന് വേറെ വഴി തേടേണ്ടെന്നു അനുഭവസ്ഥർ ഉറപ്പുനൽകുന്നു. മുഖത്തിന് കൂടുതൽ തിളക്കം വരാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. ദിവസവും മുൾട്ടാണി മിട്ടി ഉപയോ​ഗിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് അറിയാം.. അമിതമായ എണ്ണമയം അകറ്റാൻ മുൾട്ടാണി മിട്ടി നല്ലതാണ്. മുൾട്ടാണി മിട്ടിയിൽ അൽപം ചന്ദനപൊടിയും പനിനീരും ചേര്‍ത്ത് മുഖത്തിടുക. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഇതിടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക.  മുറിവ് കൊണ്ടും പൊള്ളല്‍ കൊണ്ടും ഉണ്ടായ പാടുകള്‍ മായ്ക്കാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കും. നാരങ്ങനീരും വിറ്റാമിന്‍ ഇ എണ്ണയും ചേര്‍ത്ത് കുഴയ്ക്കുക. ഇവ ഇരുപതു മിനിറ്റ് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക .  നിറം വർധിക്കാനും മുൾട്ടാണി മിട്ടി ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. മുൾട്ടാണി പൊടിയും തൈരും ചേർത്ത് മുഖത്തിട്ടാൽ മുഖക്കുരു മാറാൻ ഏറെ നല്ലതാണ്.   മുഖക്കുരു ഇല്ലാതാകാൻ മുൾട്ടാണി ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. മുൾട്ടാണി മിട്ടിയും ആര്യവേപ്പില എന്നിവ അരച്ചതും ഒരു നുള്ള് കര്‍പ്പൂരവും ചേര്‍ത്ത് പനിനീരില്‍ ചാലിച്ചു ഫേസ്പായ്ക്ക് തയാറാക്കാം.  പതിനഞ്ചു മിനിറ്റ് കഴിഞ്ഞ ശേഷം പച്ചവെള്ളത്തില്‍ മുഖം കഴുകാം. ആഴ്ചയിലൊരിക്കല്‍ ഇത് ആവര്‍ത്തിക്കാം.  താരന്‍ അകറ്റാനും മുള്‍ട്ടാണി മിട്ടി ഏറെ ഉത്തമമാണ്. തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും ഇത് സഹായിക്കും. ഓറഞ്ചിന്‍റെ തൊലി പൊടിച്ചതോ അല്ലെങ്കില്‍ തേനും നാരങ്ങ നീരും തൈരും ചേര്‍ത്തോ കുഴച്ചെടുക്കാം. മുഴുവന്‍ ഉണങ്ങിപിടിക്കുന്നതിനു മുന്നേ കഴുകികളയാന്‍ ശ്രദ്ധിക്കണം. Kerala

Gulf


National

International